അധികം ആർക്കും അറിയാത്ത സണ്ണി ലിയോണിന്റെ രസകരമായ കാര്യങ്ങൾ ഇതാണോ ?

ആരാധകരുടെ പ്രിയ താരം സണ്ണിയ്ക്ക് ഇന്ന് 40 വയസ് തികയുകയാണ്. താരം ബിഗ് ബോസില്‍ പങ്കെടുത്ത സമയം മുതല്‍ അനേകം ചിത്രങ്ങളുടെ ഭാഗമായതു വരെ ബോളിവുഡ് സിനിമാ ലോകത്ത് ഒരുപാട് ദൂരം സണ്ണി ലിയോണി പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ്.അതെ പോലെ ഈ പിറന്നാള്‍ ദിനത്തില്‍ സണ്ണി ലിയോണിന്റെ ജീവിതത്തിലെ അധികമാര്‍ക്കും അറിയാത്ത ചില രസകരമായ കാര്യങ്ങളെക്കുറിച്ച് അറിയാം. കാനഡയിലെ ഒന്റാരിയോവിലെ സാര്‍ണിയ എന്ന സ്ഥലത്താണ് സണ്ണി ലിയോണി ജനിച്ചത് . താരത്തിന്റെ യഥാർത്ഥ പേര് കരണ്‍ജിത്ത് കൗര്‍ വോഹ്ര എന്നാണ്. ചെറിയ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ ഇഷ്ടപ്പെട്ടിരുന്ന സണ്ണിയുടെ ഇഷ്ട കായികവിനോദം ഹോക്കിയായിരുന്നു.

ഒരു നര്‍ത്തകിയായി സണ്ണി എന്ന പേരില്‍ ജോലി ചെയ്യുമ്പോഴാണ് നഴ്‌സിംഗ് പഠിക്കുന്നത്. അതിന് ശേഷം പിന്നീട് ഒരു പ്രമുഖ മാഗസിന് വേണ്ടി മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. മാഗസിന്റെ സ്ഥാപകനാണ് പേരിനോടൊപ്പം ലിയോണി എന്നു കൂടി ചേര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചത്. ഒരു കത്തോലിക് സ്‌കൂളിലാണ് സണ്ണി പഠിച്ചത്. രോമാവൃതമായ കാലുകളും ആകര്‍ഷകമല്ലാത്ത രൂപ ഭംഗിയും കാരണം അവര്‍ സഹപാഠികളുടെ കളിയാക്കലുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരയായിരുന്നു.2001 മാര്‍ച്ചില്‍ അവര്‍ പെന്റ്ഹൗസ് പെറ്റ് ഓഫ് ദി മന്തും 2003-ല്‍ പെന്റ്ഹൗസ് പെറ്റ് ഓഫ് ദി ഇയറുമായി തിരഞ്ഞെടുക്കപ്പെട്ടു.സണ്ണി ബൈസെക്ഷ്വല്‍ ലൈംഗികാഭിമുഖ്യം ഉള്ളയാളാണ്.

അത് അവരുടെ പതിമൂന്നാം വയസില്‍ തിരിച്ചറിയുകയും തന്റെ സഹോദരന്‍ സുന്‍ദീപ് സിങിനോട് അക്കാര്യം തുറന്നു പറയുകയും ചെയ്തു.പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് (പി ഇ ടി എ), അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി എന്നീ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അംഗമാണ് സണ്ണി ലിയോണി താരത്തിന്റെ പത്തൊൻമ്പതാമത്തെ വയസിലാണ് സണ്ണി അഡള്‍ട്ട് എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയുടെ ഭാഗമായി മാറുന്നത്. അത് കൊണ്ട് തന്നെ യാഥാസ്ഥിതിക സിഖ് മതവിശ്വാസികളായിരുന്ന സണ്ണിയുടെ കുടുംബത്തിന് ഈ പ്രൊഫഷന്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.

ഡാനിയല്‍ വെബ്ബറിനെ വിവാഹം കഴിക്കുന്നതിന് മുൻപ് പ്ലേ ബോയ് എന്റര്‍പ്രൈസസിന്റെ മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് ആയിരുന്ന മാറ്റ് എറിക്സണുമായുള്ള സണ്ണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. 2008ല്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ആയ റസല്‍ പീറ്റേഴ്‌സുമായി സണ്ണി പ്രണയത്തിലായിരുന്നു.പൊതുവെ ആളുകള്‍ കരുതുന്നതില്‍ നിന്ന് വ്യത്യസ്തമായി താന്‍ ഒരു അന്തര്‍മുഖയാണെന്ന് സണ്ണി തുറന്നു പറഞ്ഞിട്ടുണ്ട്.മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലെ അനാഥാലയത്തില്‍ നിന്നാണ് സണ്ണിയും ഭര്‍ത്താവ് ഡാനിയലും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ ദത്തെടുത്തത്.

ആ കുട്ടിയ്ക്ക് പേര് നല്‍കിയത് നിഷ എന്നാണ് . അതും കൂടാതെ വാടക ഗര്‍ഭധാരണത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളും ഈ ദമ്പതികള്‍ക്കുണ്ട്.സ്വന്തം ഇഷ്ടപ്രകാരം വെജിറ്റേറിയന്‍ ആയി മാറിയ ആളാണ് സണ്ണി ലിയോണി.2011-ല്‍ ബിഗ് ബോസില്‍ പങ്കെടുത്ത സണ്ണി 2012-ല്‍ പൂജ ഭട്ടിന്റെ ജിസം 2 എന്ന സിനിമയിലൂടെയാണ് ബോളിവുഡിലേക്ക് രംഗപ്രവേശം നടത്തിയത്. പിന്നീട് 2013-ല്‍ ജാക്ക്പോട്ട്, 2014-ല്‍ രാഗിണി എം എം എസ്, 2015-ല്‍ ഏക് പെഹ്‌ലി ലീല എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.