പത്ത് മാസമായി നടന്നുകൊണ്ടിരിക്കുന്നത് ഇതൊക്കെയാണോ, വെടിയുതിര്‍ത്താലും ഞാന്‍ വീഴില്ലെന്ന് രഞ്ജിനി ജോസ്

മലയാളി പ്രേഷകരുടെ പ്രിയ ഗായികയായി തിളങ്ങുന്ന താരമാണ് രഞ്ജിനി ജോസ്. നടിയായും രഞ്‍ജിനി ജോസ് ശ്രദ്ധ നേടിയിട്ടുണ്ട്. രഞ്‍ജിനി ജോസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ താരം പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ പത്ത് മാസത്തില്‍ തന്റെ ജീവിതത്തിലുണ്ടായത് എന്തൊക്കെയാണ് എന്നാണ് താരം വിവരിക്കുന്നത്. മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്.

കഴിഞ്ഞ പത്ത് മാസമായി ഇതൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത്. എനിക്ക് എന്നെ നഷ്‍ടപ്പെട്ടു, ഇപ്പോഴും അതൊക്കെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു, എല്ലാ വിമര്‍ശനങ്ങളെയും മാറ്റി നിര്‍ത്തി, ഹൃദയശൂന്യരായ മനുഷ്യര്‍ വായിട്ടലച്ചുകൊണ്ടിരിക്കുകയായിരുന്നു, ഇപ്പോഴുമതെ, എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ, എനിക്കെതിരെ വെടിയുതിര്‍ത്തോളൂ, പക്ഷേ ഞാന്‍ വീഴില്ല, ഞാന്‍ ടൈറ്റാനിയമാണ്- രഞ്ജിനി കുറിച്ചു.

മേലാവാര്യത്തെ മാലാഖ കുട്ടികള്‍ എന്ന സിനിമയില്‍ കെ എസ് ചിത്രയ്‍ക്കൊപ്പം പാടിയാണ് 2000തില്‍ രഞ്‍ജിനി ജോസ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്. റെഡ് ചില്ലീസ്, ദ്രോണ 2010, സെലിബ്രേറ്റ് ഹാപ്പിനെസ്, ബഷീറിന്റെ പ്രേമലേഖനം എന്നിവയില്‍ അഭിനയിക്കുകയും ചെയ്തു. ഇരുപത് വര്‍ഷത്തെ കരിയറില്‍ ഇരുന്നൂറോളം സിനിമകളില്‍ രഞ്‍ജിനി ജോസ് പാടിയിട്ടുണ്ട്