Sports News
അട്ടിമറിജയവുമായി ഒഡിഷ

കൊൽക്കത്ത ഈസ്റ്റ് ബംഗാളിനെതിരെ 2 ഗോളുകൾക്കു പിന്നിൽനിന്ന ശേഷം അട്ടിമറിജയവുമായി ഒഡിഷ.(4 -1) ഒന്നാം പകുതിയിൽ 2.-0 മുന്നിലിരുന്ന ഈസ്റ്റ് ബംഗളിന്നെ രണ്ടാം പകുതിയിലാണ് ഒഡീഷ 4 ഗോളുകൾ നേടി വിജയിച്ചത് . ആദ്യപകുതിൽ ഈസ്റ്റ് ബംഗാൾ ജയിക്കും എന്ന പ്രെഡിക്ഷ നൽകിയെങ്കിലും രണ്ടാം പകുതിൽ ഒഡിഷക്കു അനുകൂലം ആകുകയാരുന്നു.
രണ്ടാം പകുതിൽ ഈസ്റ്റ് ബംഗാൾ നടത്തിയ മാറ്റങ്ങൾ ആണ് തിരിച്ചടിയായത്.ഒഡിഷക്കുവേണ്ടി പകരക്കാരനായി ഇറങ്ങിയ സ്പാനിഷ് താരം പെദ്രോ മാർട്ടിൻ ഇരട്ടഗോൾ നേടി. 47, 48 മിനിറ്റുകളിലാണ് പെദ്രോ ഒഡീഷയ്ക്കായി ഗോളുകൾ നേടിയത്. ഹോകിപ്, നൊറേം മഹേഷ് സിങ് എന്നിവരാണ് ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാളിനായി ഗോളുകൾ നേടിയത്. .ജെറി, നന്ദകുമാർ എന്നിവരുടെ ഗോളുകൾ ഒഡീഷയ്ക്കു ജയം ഉറപ്പിച്ചു.