മമ്മൂട്ടിയുടെ ആ രംഗം കഴിഞ്ഞതും കൈവിറച്ചു,കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു; ജയറാം
ആ സംഭവം കഴിഞ്ഞപ്പോളാണ് മമ്മൂക്ക ഇങ്ങനെയുള്ള ആളാണെന്നു അറിയുന്നത്;ജയറാം

സിനിമ മേഖലയിൽ മറ്റുള്ള നടന്മാരെക്കാൾ സഹതാരങ്ങളോടും സംവിധായകരുമെല്ലാമായി അടുത്ത ബന്ധമാണ് മമ്മൂട്ടി സൂക്ഷിക്കുന്നത്. കാണുമ്പോള്‍ കർക്കശക്കാരനാണെന്നു തോന്നുമെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ ലളിതമാണെന്ന് എല്ലാ താരങ്ങളും പലപ്പോഴും പറയാറുള്ളതാണ്. ഇപ്പോൾ ജയറാം ആണ് മമ്മുക്കയുമായുള്ള അനുഭവം പങ്കുവെക്കുന്നത്.മമ്മൂട്ടിയുടെ സഹോദരനായും സുഹൃത്തായും അഭിനയിച്ച് തിളങ്ങിയവരിലൊരാളാണ് ജയറാം. മമ്മുക്കയെക്കുറിച്ചു ജയറാം പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.
അര്‍ത്ഥം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവങ്ങളെക്കുറിച്ചായിരുന്നു ജയറാം പങ്കുവെച്ചത്. സിനിമാജീവിതത്തില്‍ തന്നെ മറക്കാന്‍ പറ്റാത്ത അനുഭവങ്ങളിലൊന്നായിരുന്നു അതെന്ന് ജയറാം പറയുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന അർത്ഥം എന്ന സിനിമയിലെ ഒരു രംഗം ഒരിക്കലും മറക്കാൻ കഴിയില്ല. എന്റെ കഥാപാത്രം റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ വരുമ്പോൾ അവിടെ നിന്നു എന്നെ മമ്മുക്കയുടെ കഥാപാത്രം രക്ഷപ്പെടുത്തി മാറ്റുന്നതാണ് ഷൂട്ട് ചെയ്യേണ്ടത്. അതിനിടയിലെ സംഭവത്തെക്കുറിച്ചായിരുന്നു ജയറാം തുറന്നുപറഞ്ഞത്.
സിനിമയ്ക്ക് പുറമെ സ്റ്റേജ് പരിപാടികളിലും ഇരുവരും ഒരുമിച്ച് എത്താറുണ്ട്. മേക്കോവറുമായി ജയറാം എത്തിയപ്പോഴൊക്കെ കൈയ്യടികളുമായി മമ്മൂട്ടിയും എത്തിയിരുന്നു. ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമാണ് നിലനിര്‍ത്തി വരുന്നത്. മാതാപിതാക്കള്‍ക്ക് പിന്നാലെയായി കാളിദാസ് ജയറാം നായകനായി തുടക്കം കുറിച്ചപ്പോള്‍ അഭിനന്ദങ്ങളുമായി മമ്മൂട്ടിയും ദുല്‍ഖറും എത്തിയിരുന്നു.
ടാൻ നിൽക്കുന്ന എന്നെ പിടിച്ചു മാറ്റാൻ റെഡിയായി നിൽക്കുന്ന മമ്മുക്കയുടെ കൈകൾ വിറയ്ക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്തായാലും ട്രെയിൻ അടുത്തെത്തിയപ്പോൾ തന്നെ മമ്മുക്ക എന്നെ കറക്ട് ടൈമിങ്ങിൽ പിടിച്ചു മാറ്റി. അതിനു ശേഷം മമ്മുക്ക കൊച്ചു കുട്ടികളെ പോലെ മാറി നിന്ന് കരയുന്നതാണ് ഞാൻ കണ്ടത് .
പുറമെ പരുക്കനാണെങ്കിലും ഉള്ളിൽ കൊച്ചു കുട്ടിയുടേത് പോലെയുള്ള മനസ്സാണ് മമ്മുക്കയ്‌ക്കെന്നു അന്നാണ് എനിക്ക് മനസ്സിലായതെന്നും ജയറാം പറയുന്നു. വളരെ ഡൗണ്‍ റ്റു എര്‍ത്തായ മനുഷ്യനാണ് മമ്മൂട്ടി. വികാരവിക്ഷോഭനായി അദ്ദേഹത്തെ കണ്ടതിനെക്കുറിച്ച് പറഞ്ഞ് പലരും എത്തിയിരുന്നു. ആക്ഷന്‍ പറയുന്ന സമയത്ത് മാത്രമേ അദ്ദേഹം അഭിനേതാവായി മാറാറുള്ളൂവെന്നായിരുന്നു എല്ലാവരും പറഞ്ഞത്.