Film News

മിനിക്കൂപ്പറിന്റെ മിനി ക്ലബ് മാൻ ഇന്ത്യൻ സമ്മർ എഡിഷൻ സ്വന്തമാക്കി ജയസൂര്യ

ആഡംബര വാഹങ്ങളോടുള്ള താരങ്ങളുടെ പ്രിയ ഏവർക്കും അറിയാം, എന്ത് വില കൊടുത്തും തങ്ങൾക്ക് പ്രിയപ്പെട്ട വാഹനങ്ങൾ സ്വന്തമാക്കാൻ താരങ്ങൾക്ക് യാതൊരു മടിയും ഇല്ല. ഇങ്ങനെ സ്വന്തമാക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ എല്ലാം താരങ്ങൾ തന്നെ തങ്ങളുടെ പേജുകളിൽ പങ്കുവെക്കാറുണ്ട്. പൃഥ്വിരാജ് തന്റെ ഇഷ്ടവാഹനം ആയ ലംബോർഗിനി സ്വന്തമാക്കിയത് വലിയ വാർത്തയായിരുന്നു.

കേരളത്തിൽ ആദ്യം ലംബോർഗിനി സ്വന്തമാക്കിയ വ്യക്തി കൂടിയാണ് പൃഥ്വിരാജ്.ഇപ്പോൾ അത്തരത്തിൽ ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ജയസൂര്യയും. എന്നാൽ ജയസൂര്യ സ്വന്തമാക്കിയ മിനികൂപ്പറിന് ഒരു പ്രത്യേകത കൂടിയുണ്ട്. മിനികൂപ്പറിന്റെ ഏറ്റവും പുതിയ പതിപ്പായ മിനി ക്ലബ് മാന്‍ ഇന്ത്യന്‍ സമ്മര്‍ എഡിഷനാണ് ജയസൂര്യ സ്വന്തമാക്കിയിരിക്കുന്നത്. ഈ എഡിഷൻ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ജയസൂര്യ.

ആകെ 15 മോഡലുകളാണ് മിനികൂപ്പർ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഏകദേശം 54 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്‌ഷോറൂം വില.കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ നിന്ന് താരം കാർ ഏറ്റുവാങ്ങിയത്.ഭാര്യ സരിതയ്ക്കും മക്കളായ ആദിയ്ക്കും വേദയ്ക്കുമൊപ്പമാണ് കാർ ഷോറൂമിൽ എത്തിയത്.നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

Back to top button