Film News

ആക്രമിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് സഹായസ്തവുമായി ജയസൂര്യ

ട്രാന്‍സ്‌ജെന്‍ഡര്‍ സജനയ്ക്ക് പിന്തുണ നല്‍കികൊണ്ട് നടന്‍ ജയസൂര്യ രംഗത്ത് എത്തിയിരിക്കുന്നു. സജനയ്ക്ക് ബിരിയാണിക്കട തുടങ്ങാന്‍ സാമ്ബത്തിക സഹായം നല്‍കുമെന്ന് ജയസൂര്യ പറയുകയുണ്ടായി. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന സജനയ്ക്ക് നേരെ സാമൂഹ്യ വിരുദ്ധര്‍ ആക്രമമം നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് സഹായവുമായി ജയസൂര്യ എത്തിയിരിക്കുന്നത്.

ബിരിയാണി വില്‍പ്പന നടത്തി ഉപജീവനം നടത്തുന്ന വ്യക്തിയാണ് സജന. എന്നാല്‍ ചിലര്‍ തങ്ങളെ കച്ചവടം നടത്താന്‍ സമ്മതിക്കുന്നില്ലെന്നാണ് സജന ആരോപിക്കുകയുണ്ടായി. ചിലര്‍ കച്ചവട സ്ഥലത്തെത്തി ജോലി തടസപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതിനാല്‍ കച്ചവടം നടത്താന്‍ കഴിയുന്നില്ലെന്നും സജന പറഞ്ഞു.

ഇത് സംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവരില്‍ നിന്നും സഹായമൊന്നും കിട്ടിയില്ലെന്നും സജന സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിലൂടെ പുറം ലോകത്തെ അറിയിക്കുകയുണ്ടായി. വില്‍പ്പനയ്ക്കായി തയ്യാറാക്കിയ ബിരിയാണിപ്പൊതികള്‍ വിറ്റഴിക്കാനാകാതെ തിരിച്ചു കൊണ്ടു പോകേണ്ടി വന്ന തന്റെ ദുരവസ്ഥയെ കുറിച്ചും സജന വീഡിയോയില്‍ പറഞ്ഞിരുന്നു.

 

Back to top button