Film News
കലാകാരന് കല്ലുകൊണ്ടൊരു കല!!
ആർടിസ്റ്റിന് നന്ദി പറഞ്ഞുകൊണ്ട് ജയസൂര്യ തന്നെ കല്ലിലെ സൃഷ്ടിയെ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു

കലാകാരനായ രോഹിത് കറുത്ത ചെറിയ കല്ലുകള്‍ കൊണ്ട് നടൻ ജയസൂര്യയുടെ ചിത്രം ഒരുക്കിയത്. ആർടിസ്റ്റിന് നന്ദി പറഞ്ഞുകൊണ്ട് ജയസൂര്യ തന്നെ കല്ലിലെ സൃഷ്ടിയെ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു.’പുണ്യാളൻ അഗര്‍ബത്തീസി’ലെ ‘ആശിച്ചവൻ ആകാശത്തൂന്ന് ആനേ കിട്ടി’ എന്ന പാട്ടും ഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.വിവിധ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള ചിത്രങ്ങൾ ജയസൂര്യയ്ക്ക് മുമ്പ് പലരും സമ്മാനിച്ചിട്ടുണ്ട്. കൂടാതെ ക്രിസ്തുവിന്‍റെ രൂപത്തിൽ ജയസൂര്യയെ വരച്ച് ആര്‍ടിസ്റ്റ് വിഷ്ണു മോഹനും മേഘത്തിൽ ജയസൂര്യയെ വരച്ച് കിഷോറും സോഷ്യൽമീഡിയയിൽ സമാന പ്രശംസ ഏറ്റുവാങ്ങിയവരാണ്
