അന്ന് ഞാൻ ഡാൻസ് കളിച്ചപ്പോൾ വാളിൽ എന്നെ തെറി വിളിച്ചവരൊക്കെ, ഇന്ന് ഡാൻസ് ആഘോഷിക്കുന്നു

മെഡിക്കൽ വിദ്യാർത്ഥികളായ നവീൻ റസാഖിന്റെയും ജാനകി ഓം കുമാറിന്റെയും ഡാൻസ് വീഡിയോക്കു ഈ കഴിഞ്ഞ ദിവസങ്ങളിൽ വന്ന സ്വീകാര്യതയായിരുന്നു സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത് . ഇപ്പോൾ വീഡിയോക്ക് എതിരെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു ബാഡ് commentsumayi . മുപ്പത് സെക്കൻഡ് duration ഉള്ള ഡാൻസ് വീഡിയോയിലൂടെ ആണ് ഏവരുടെയും മനം ഇരുവരും കവർന്നത്. എന്നാൽ ലൗ ജിഹാദ് ആരോപിച്ച് ആണ് ഇരുവർക്കുമെതിരെ ചിലർ സൈബർ ആക്രമണം അഴിച്ചു വിട്ടത്. ഇതിനിടയിലാണ് ജസ്ല മാടശ്ശേരിയുടെ പോസ്റ്റ് വൈറലാകുന്നത്.
പണ്ടു ഞാനും ഒന്നു ഡാൻസ് കളിച്ചു. അന്ന് ആങ്ങളമാർ ആയിരുന്നെങ്കിൽ ഇന്ന് അമ്മാവൻമ്മാർ. ആ വ്യത്യാസമേ ഉള്ളു’, എന്ന് പറഞ്ഞുതുടങ്ങുന്ന പോസ്റ്റാണ് ജസ്‌ല പങ്കുവച്ചത്. പോസ്റ്റ് ഇങ്ങനെ “പണ്ടു ഞാനും ഒന്നു ഡാൻസ് കളിച്ചു. അന്ന് ആങ്ങളമാർ ആയിരുന്നെങ്കിൽ ഇന്ന് അമ്മാവൻമ്മാർ.ആ വ്യത്യാസമേ ഉള്ളു. അന്നെന്റെ വാളിൽ എന്നെ തെറി വിളിച്ചവരൊക്കെ, ഇന്ന് ഡാൻസ് ആഘോഷിക്കുന്നു.
മത വിശ്വാസികൾക്ക് യുക്തിയും നീതി ബോധവും വകതിരിവും ഒക്കെ ഉണ്ട്. സ്വന്തം മതത്തിന്റെ കാര്യം വരുന്നത് മാത്രം. അല്ലെങ്കിൽ മറ്റൊരു മതത്തിന്റെ കാര്യം വരുമ്പോ മാത്രം ഇതൊക്കെ മുള പൊട്ടും. ഇരട്ടത്താപ്പ് കാണണമെങ്കിൽ അത് ഇവറ്റകളുടെ ഇരട്ടത്താപ്പ് തന്നെ കാണണം”, എന്നാണ് ജസ്‌ല സോഷ്യൽ മീഡിയയിൽ പങ്ക് വച്ച പോസ്റ്റിലൂടെ പറയുന്നത്. റാ റാ റാസ്‌പുടിൻ… ലവർ ഓഫ് ദ് റഷ്യൻ ക്വീൻ…’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു നവീന്റെയും ജാനകിയുടെയും ഡാൻസ്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വിഡിയോ ആണു തരംഗം തീർത്തത്.മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ് ജാനകി.