46 മത് അധികാരമേറ്റ ബൈഡൻ തിരുത്തിയത് ട്രംപിന്റെ 15 നയങ്ങൾ
ട്രംപിനെപ്പോലെ സ്വേശ്ചാധിപത്യ ഭരണം ആയിരിക്കില്ല ബൈഡന്റെത്

അമേരിക്കയുടെ 46ാം പ്രസിഡന്‍റായി അധികാരമേറ്റ ജോ ബൈഡന്‍ തെന്റെ ആദ്യദിവസം തന്നെ തിരുത്തിയത് ട്രംപിന്റെ 15 ട്രംപ് നയങ്ങൾ. അതിൽ പ്രധാനം 2017 ൽ അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ 7 മുസ്ലിം രാജ്യങ്ങളെ അതിൽനിന്നും മോചിപ്പിച്ചു.ഇനിയും കളയാന്‍ സമയം ബാക്കിയില്ലെന്നു പ്രഖ്യാപിച്ചായിരുന്നു ബൈഡന്റെ നടപടി. രാജ്യത്തെ ‘മുസ്ലിം വിലക്കിന്’ പ്രസിഡന്‍റ് അന്ത്യം കുറിച്ചിരിക്കുന്നു- ഇതോടെ ഒരു മതത്തോട് മാത്രം ട്രംപ് കാണിച്ച കടുത്ത പക്ഷാഭേദവും വെറുപ്പും നിറഞ്ഞ നിലപാടുകൾക്ക് അന്ദ്യം ആയി’- ബൈഡന്റെ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പെസ്കി പറഞ്ഞു.
തികച്ചും സ്വേശ്ചാധിപത്യ നിലപാടുകളായിരുന്നു ട്രമ്പിന്റെത്. അതുകൊണ്ടുതന്നെ പല രാജ്യങ്ങളെയും അമേരിക്കയുടെ ശത്രുക്കളാക്കിമാറ്റി. അധികാരമേറ്റ ദിവസം ട്രംപ് ജനങ്ങൾക്ക് നൽകിയ വാക്കായിരുന്നു, അമേരിക്കയെ തൻ ഒന്നാമത്തെത്തിക്കും എന്നത്. എന്നാൽ ട്രംപിന്റെ കർക്കശമായ നയങ്ങൾ കാരണം അമേരിക്ക ഇപ്പോൾ എല്ലാരാജ്യങ്ങളിൽ നിന്നും ഒറ്റപ്പെട്ട ഒരു രാഷ്ട്രമാക്കി മാറ്റി. അമേരിക്കയുടെ ഏറ്റവും വലിയ വെല്ലുവിളി ചൈനയാണ്. അതുപോലെതന്നെ തങ്ങളുടെ ഏകാധിപത്യം നിലനിർത്തി ചൈനയോട് മത്സരിക്കണമെകിൽ മറ്റുള്ള രാജ്യങ്ങളുടെ പിന്തുണകൂടി വേണം. ജോ ബൈഡൻ ഇന്നലെ തന്റെ സ്ഥാനാരോഹണ സമയത്തും ഉന്നയിച്ച നയം ഐക്യരാഷ്ട്രമായി മുന്നേറും എന്നുതന്നെയാണ്. എന്തായാലും ജോ ബൈഡന്റെ നിലപാടുകളും ഭരണവും ഏറെ പ്രേതീക്ഷയോടെയാണ് ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും ഉറ്റുനോക്കുന്നത്.
അമേരിക്കയിലെ മുസ്ലിം സമൂഹത്തിന് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനം. ഏഷ്യയിലെയും ആഫ്രിക്കയിലെയും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്കായിരുന്നു നേരത്തെ ഡോണള്‍ഡ് ട്രംപ് യാത്ര വിലക്ക് പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍നിന്ന് യു.എസിലേക്ക് യാത്ര ഇതോടെ മുടങ്ങിയിരുന്നു. ബൈഡന്‍റെ പുതിയ ഉത്തരവിന് പിന്നാലെ ഈ രാജ്യങ്ങളില്‍നിന്ന് യാത്ര പുനരാരംഭിക്കാന്‍ വിസ നടപടികള്‍ക്ക് തുടക്കം കുറിക്കാനും നിര്‍ദേശം നല്‍കി. ഇറാന്‍, ലിബിയ, സോമാലിയ, ഇറാഖ്, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ട്രംപ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. കൂടാതെ നേരത്തെ ട്രംപ് പിന്‍വാങ്ങിയ ലോകാരോഗ്യ സംഘടനയിലേക്ക് രാജ്യത്തെ തിരിച്ചെത്തിക്കാനും ബൈഡന്‍ നിര്‍ദേശം നല്‍കി.
എന്തായാലും ജോ ബൈഡന്റെ നിലപാടുകളും ഭരണവും ഏറെ പ്രേതീക്ഷയോടെയാണ് ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും ഉറ്റുനോക്കുന്നത്.