മകളുടെ കേസ് മമ്മൂട്ടി തെളിയിക്കണം സിനിമയാക്കണം വെല്ലുവിളിച്ചു ജിഷയുടെ അമ്മ!!!!

കേരളത്തിൽ ഏറെ ചർച്ചയായ കൊലപാതകമായിരുന്നു നിയമ വിദ്യാർത്ഥിയായ ജിഷയുടെത്. ജിഷയുടെ ഘാതകർക്കെതിരെ വൻ ജനരോഷം ആയിരുന്നു കേരള ജനത പ്രകടിപ്പിച്ചത്. 2016 ലാണ് സംഭവം പെരുമ്പാവൂരിൽ വെച്ച് നടന്നത്. ജിഷയുടെ കുടുംബത്തിന് പിന്നീട് പിന്തുണയുമായി ഒട്ടനവധിപേർ രംഗത്തെത്തിയിരുന്നു.എന്നാൽ മമ്മൂട്ടി സർ ഒരു വക്കീലാണ്.എന്റെ മകളുടെ ഈ കേസ് മമ്മൂട്ടി തെളിയിക്കണം അത് സിനിമയാക്കണം, എനിക്കും ഒരു ചാൻസ് വേണം, കോടികൾ കിട്ടും എന്ന് പറഞ്ഞു ജിഷയുടെ അമ്മ. നിലവിൽ ജിഷയുടെ അമ്മയായ രാജേശ്വരി നടൻ മമ്മൂട്ടിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവം നടന്ന് ഇത്ര വർഷമായിട്ടും നടൻ തന്നെ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല എന്നായിരുന്നു രാജേശ്വരിയുടെ പരാതി. സിബിഐ പോലെയുള്ള ഒരുപാട് കുറ്റാന്വേഷണ ചിത്രങ്ങൾ മമ്മൂട്ടി ചെയ്യാറുണ്ട് അതുപോലെ തന്റെ മകളുടെയും ചെയ്യണം എന്നാണ് അമ്മ പറയുന്നത്.
മകളുടെ കഥ ആരെങ്കിലും സിനിമയാക്കി സത്യം പുറത്തുകൊണ്ടുവന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്ന് രാജേശ്വരി പറയുന്നു.ഇനിയും ഒരു ജിഷ നമ്മുടെ സമൂഹത്തിൽ ഉണ്ടാവരുത് ഇതിൽ കൂടെ എല്ലാവരും അത് മനസ്സിലാകണം എന്നും അമ്മ പറഞ്ഞു.മമ്മൂട്ടി സർ ഒരു വക്കീലാണ്ഈ അതിനാൽ എന്റെ മകളുടെ ഈ കേസ് മമ്മൂട്ടി തെളിയിക്കണം. മമ്മൂട്ടി വക്കീൽ ആയത് കൊണ്ട് ഞാൻ കാത്ത് ഇരിക്കുവായിരുന്നു. എന്നെ വിളിച്ചില്ലെങ്കിലും, അന്വേഷിച്ചില്ലെങ്കിലും വരുമെന്ന് കരുതി. സത്യം തെളിയിക്കാൻ മമ്മൂട്ടിക്ക് കഴിവുണ്ടന്നും അമ്മ
പറയുന്നു .അതുകൊണ്ടാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത് അതുപോലെ മോഹൻലാലും നല്ലപോലെ അഭിനയിക്കും.മോഹൻലാലെങ്കിലും സത്യം തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെടുമെന്ന് കരുതി. മമ്മൂട്ടിയും മോഹൻലാലും എന്നെ കാണാൻ വരണം രാജേശ്വരി തൊഴുകൈയോടെ പറഞ്ഞു.അതേസമയം സുമനസ്സുകൾ സഹായിച്ച ലക്ഷങ്ങൾ സീരിയൽ പിടിക്കാനായി രണ്ടുപേരുടെ കയ്യിൽ കൊടുത്തെന്നും അവർ പറ്റിച്ചെന്നും മുൻപ് രാജേശ്വരി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ തന്റെ ജീവിതം വളരെ പ്രതിസന്ധിയിലൂടെ ആണ് പോകുന്നത് എന്നും താൻ ജീവിക്കാനായി ഹോംനേഴ്‌സ് ജോലി ചെയ്യുകയാണെന്നും പലപ്പോഴും ഭക്ഷണത്തിനായി ഭിക്ഷയെടുക്കുകയാണ് ചെയ്യുന്നതെന്നും ഇവർ വെളിപ്പെടുത്തി. സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും കിട്ടിയ ധനസഹായം തീര്‍ന്നതോടെ ഹോംനേഴ്സായി ജോലി എടുത്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ജീവിതമെന്ന് രാജേശ്വരി പറയുന്നു.ഇത് സിനിമ ആകും എന്നുള്ള പ്രതീക്ഷയിലാണ് അമ്മ .