Film News

വന്ന് വന്ന് ഇവന്റെ id വരെ ഇവന് പണി കൊടുത്തു തുടങ്ങി, ശ്രദ്ധ നേടി ജിഷിന്റെ പോസ്റ്റ്

മിനിസ്‌ക്രീനിൽ കൂടി തിളങ്ങി നിൽക്കുന്ന താരദമ്പതികൾ ആണ് ജിഷിനും വരദയും, ഇവർക്ക് ആരാധകർ ഏറെയാണ്. ഒരുപാട് നാളായി സിനിമ സീരിയൽ രംഗത്ത് ഇവർ തിളങ്ങുന്നുണ്ട്, മിനിസ്ക്രീൻ പ്രേക്ഷർക്ക് വളരെ ഇഷ്ടമാണ് ഈ താരജോഡികളെ. സീരിയലിൽ മാത്രമല്ല സിനിമയിലും വരദ അഭിനയിച്ചിട്ടുണ്ട്. ഇരുവരും പ്രണയത്തിലായത് അമല എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു.

പിന്നീട് അടുത്ത് അറിയുകയും ശേഷം വിവാഹിതരാകുകയുമായിരുന്നു. ഇരുവര്‍ക്കും ജെയ്ന്‍ എന്ന പേരില്‍ ഒരു മകനുമുണ്ട്.  സോഷ്യൽ മീഡിയിൽ ഇരുവരും വളരെ സജീവമാണ്, ഇടക്ക് രസകരമായ പോസ്റ്റുമായി ജിഷിൻ എത്താറുണ്ട്. ഇതൊക്കെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോൾ അതുപോലൊരു രസകരമായ പോസ്റ്റുമായി ജിഷിൻ എത്തിയിരിക്കുകയാണ്.

വന്ന് വന്ന് ഇവന്റെ id വരെ ഇവന് പണി കൊടുത്തു തുടങ്ങി . 1523 വർഷങ്ങൾ കാത്തിരിക്കാൻ നീ എന്നാടാ വേഴാമ്പലോ ? . പണികൾ ഏറ്റു വാങ്ങാൻ രഞ്ജിത്തിന്റെ ജീവിതം ഇനിയും ബാക്കി . എന്തായാലും Flowers ചാനലിൽ എല്ലാ ദിവസവും ഉച്ചക്ക് 2 മണിക്ക് ടെലികാസ്റ്റ് ചെയ്യുന്ന എന്റെ രണ്ടു ചങ്കുകളുടെയും Ranjith Raj and Mahesh Lakshman പുതിയ സീരിയൽ “എന്റെ ഭാര്യ” ക്ക് എന്റെ എല്ലാ വിധ ആശംസകളും . കൂടാതെ ‘എന്റെ ഭാര്യ’ അഭിനയിക്കുന്ന, Flowers ചാനലിൽ എല്ലാ ദിവസവും ഉച്ചക്ക് 1 മണിക്ക് ടെലികാസ്റ്റ് ചെയ്യുന്ന “മൂടൽമഞ്ഞ്” എന്ന സീരിയലിനും എന്റെ ആശംസകൾ . ആകെ മൊത്തം കൺഫ്യൂഷൻ ആയല്ലോ ദൈവമേ .. ഒന്ന് കൂടി വായിച്ച് നോക്ക്. അപ്പൊ മനസ്സിലാവും . ചുരുക്കം പറഞ്ഞാൽ രണ്ടു സീരിയലിനും ആശംസകൾ . Note: രഞ്ജിത്തേ.. ഒരുദിവസം ഞാൻ ലൊക്കേഷനിലേക്ക് വരുന്നുണ്ട് കേട്ടോ

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനോടുവിൽ ഞാൻ നായകനായി വീണ്ടും തിരിച്ചെത്തുന്ന എന്റെ പുതിയ സീരിയൽ “എന്റെ ഭാര്യ” flowers ചാനലിലൂടെ ഉടൻ നിങ്ങളുടെ സ്വീകരണ മുറിയിൽ എത്തുന്നു, നാളിതുവരെ തന്ന എല്ലാ സപ്പോർട്ടും പ്രാർത്ഥനയും എന്റെ ഇ വർക്കിനും ഉണ്ടാമെന്ന പ്രതീക്ഷിയിൽ ഞാൻ നിങ്ങളുടെ സ്വീകരണ മുറിയിലേക് വീണ്ടും എത്തുകയാണ് എല്ലാ ദിവസവും ഉച്ചയ്‌ക്കു 2 മണിക്ക്. Need all ur support and prayers എന്നാണ് രഞ്ജിത്ത് പങ്കുവെച്ച പോസ്റ്റ് .

Back to top button