എനിക്ക് പണി തരാൻ ഇരിക്കുന്നവർ ഇതൊന്ന് ശ്രദ്ധിക്കുക, വൈറലായി ജിഷിന്റെ പോസ്റ്റ്

രസകരമായ പോസ്റ്റുകളുമായി സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് ജിഷിന്‍ മോഹന്‍. നിരവധി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് നടന്‍. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ എത്തിയ താരം ഇപ്പോഴും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ്. ജിഷിനൊപ്പം ഭാര്യയും നടിയുമായ വരദയും എല്ലാവര്‍ക്കും സുപരിചിതയാണ്. നടന്റെതായി വരാറുളള പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്. അതേസമയം ഇത്തവണയും രസകരമായ ഒരു പോസ്റ്റുമായിട്ടാണ് ജിഷിന്‍ എത്തിയിരിക്കുന്നത്.
താരത്തിന്റെ കുറിപ്പ് വായിക്കാം.
എനിക്ക് തിരിച്ചു പണി തരാൻ വേണ്ടി കെട്ടിപ്പെറുക്കി ജീവിതനൗക ലൊക്കേഷനിൽ വന്നതാ രഞ്ജിത്ത് രാജ്j കൂടെ അർജുനും മഹേഷ് കുമാറും .
ഞാൻ മുൻപേ പറഞ്ഞ പോലെ, വഴിയേ പോയ പണി, തോട്ടി വച്ച് സ്വന്തം തലയിലേക്ക് വലിച്ചിടുന്നവനാ ഇവൻ. പണി തരാൻ വന്ന പാവം രഞ്ജിത്ത് അറിഞ്ഞിരുന്നില്ല, അവനുള്ള പണി അവൻ കൂടെത്തന്നെ കൊണ്ട് വന്നിരുന്നു എന്നത്. രഞ്ജിത്ത് ഒളിഞ്ഞു video എടുക്കുന്നത് മഹേഷ് തന്റെ മൊബൈലിൽ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. എന്നിട്ടും ഒന്നും കിട്ടാഞ്ഞിട്ട് ലൊക്കേഷനുള്ളിലേക്ക് കേറി വന്നു. അതിന് ശേഷം കുറേ നേരം ലൊക്കേഷനിൽ ചെലവഴിച്ച് കുറേ വീഡിയോസ് ഒക്കെ എടുത്തു പോയിട്ടുണ്ട് കക്ഷി.
പക്ഷെ എന്റെ മുത്ത് രഞ്ജിത്ത് അറിഞ്ഞിരുന്നില്ല, അവൻ എടുത്തതിനെക്കാൾ content എനിക്ക് കിട്ടിയിട്ടുണ്ടെന്നു. അത് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാവും. അങ്ങനെ എട്ടിന്റെ പണി തരാൻ വന്ന രഞ്ജിത്ത് പതിനാറിന്റെ പണിയും വാങ്ങി തിരിച്ചു പോയി. എനിക്ക് തിരിച്ചു പണി തരാൻ പ്ലാൻ ചെയ്യുന്നവർ ഇതൊന്ന് കണ്ട ശേഷം പ്ലാൻ ചെയ്യുന്നതായിരിക്കും നല്ലത് രഞ്ജിത്തേ.. ആ പാവം മഹേഷിനെ കൊല്ലാതെ വിട്ടേക്കണേ”, എന്ന് പറഞ്ഞുകൊണ്ടാണ് ജിഷിൻ ഒരു വീഡിയോ സഹിതം പോസ്റ്റ് പങ്ക് വച്ചത്.