Film News

അപ്പനാണ് എന്നും ഹീറോ ജോണി ആന്റണി പറയുന്നു!!!!

ഇപ്പോൾ എല്ലാവർക്കും പരിചയം  ഉണ്ട് നടൻ  ജോണി ആന്റണിയെ . എന്നാൽ  എല്ലാ സിനിമകളിലും ജോണി ആന്റണി ഉറപ്പായും ഉണ്ടാകും. അദ്ദേഹത്തെ കാണുമ്പോൾ എല്ലാവരും തിരക്കുന്നത് സംവിധാനം നിർത്തിയോ എന്നാണ്. ഉദയപുരം സുൽത്താനിൽ അഭിനയജീവിതം തുടങ്ങിയ അദ്ദേഹം ഇപ്പോൾ ഇരുപത്തിയഞ്ചിൽപരം ചിത്രങ്ങളിൽ അഭിനയിച്ച് കഴിഞ്ഞു. ന്യൂ ജെനറേഷൻ ചിത്രങ്ങളായ ഹോം, ഹൃദയം തുടങ്ങി പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ നിരവധി ചിത്രങ്ങളിൽ ജോണി ഭാ​​ഗമായി.മോഹൻലാൽ നായകനാകുന്ന “ആറാട്ട്” എന്ന ചിത്രത്തിലും ഒരു സുപ്രധാന കഥാപാത്രമായി ജോണി ആന്റണി എത്തിയിരുന്നു. ഇപ്പോൾ അഭിനയത്തിൽ കുറച്ച് തിരക്കുള്ളതിനാൽ സിനിമ സംവിധാനം ചെയ്യുന്നതിൽ നിന്നും ജോണി ആന്റണി വിട്ടുനിൽക്കുകയാണ്. ഏറ്റെടുത്ത കുറച്ച് ജോലികൾ പൂർത്തിയാക്കാനുണ്ടെന്നും അതൊക്കെ തീർന്ന് സമാധാനമാകുന്ന സമയത്ത് സംവിധാനം ചെയ്താൽ മതി എന്നാണ് തീരുമാനമെന്നും അദ്ദേഹം അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഹൃദയത്തിലെ കല്യാണിയുടെ അച്ഛനായി ജോണി ആന്റണി അഭിനയിച്ചപ്പോൾ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ ആ ന്യൂജനറേഷൻ അച്ഛനെ സ്നേഹിച്ചത്. തന്റെ ജീവിതത്തിലെ ഹീറോ ആരാണെന്നും ജീവിതത്തിലുണ്ടായിട്ടുള്ള ഏറ്റവും വിഷമം നിറഞ്ഞ സമയം ഏതായിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ‌ ജോണി ആന്റണി. ഒരു ഹാസ്യ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ജോണി ആന്റണി മനസ് തുറന്നത്. ‘സുദിനം എന്ന ചിത്രത്തിൽ ജോലി ചെയ്തിരുന്നു. അന്നെനിക്ക് മൊബൈൽ ഫോണില്ല. അളിയന് സീരിയസാണെന്ന് പറഞ്ഞ് ഫോൺ വന്നിരുന്നു. റെയിൽവേ സ്‌റ്റേഷനിൽ ചെല്ലുമ്പോൾ ഒരുപാട് ആളുകളെ കണ്ടിരുന്നു. എന്നെ സ്വീകരിക്കാനെന്തിനാണ് ഇത്രയുമധികം ആളുകൾ എന്നായിരുന്നു ഞാൻ ചിന്തിച്ചത്. ഓട്ടോയിൽ കയറിയ സമയത്താണ് കിട്ടിയ വിവരം തെറ്റാണെന്നും അപ്പനാണ് മരിച്ചതെന്നും അറിഞ്ഞത്.അപ്പന് വേണ്ടി ചെയ്യാൻ പറ്റിയില്ലല്ലോ എന്ന സങ്കടമായിരുന്നു ഏറെയും. ആ സമയം എനിക്ക് ജീവിതത്തിൽ മറക്കാൻ പറ്റില്ല. നല്ല പ്രകാശത്തോടെ ഉറങ്ങിക്കിടക്കുന്നത് പോലെയായിരുന്നു ‌അപ്പന്റെ മുഖം. എല്ലാവർക്കും അച്ഛനല്ലേ ഹീറോ എനിക്കും അങ്ങനെയായിരുന്നു. അപ്പന് വേണ്ടി ഒന്നും ചെയ്യാനായില്ലെന്ന സങ്കടം ഇപ്പോഴുമുണ്ട്’ ജോണി ആന്റണി പറയുന്നു.

Back to top button