ജോജുവിന് സർപ്രൈസ് പിറന്നാൾ കേക്കൊരുക്കി കുടുംബം, വൈറലായി താരത്തിന്റെ പിറന്നാൾ സെലിബ്രേഷൻ ചിത്രങ്ങൾ

കുടുംബത്തോടൊപ്പം 43-ാം പിറന്നാള്‍ ആഘോഷിച്ച് മലയാളികളുടെ പ്രിയ നടന്‍ ജോജു ജോര്‍ജ്. ഞങ്ങളുടെ സ്വന്തം സൂപ്പര്‍ സ്റ്റാറിന് ആശംസകളെന്ന കാര്‍ഡിനൊപ്പം ജോജു ആദ്യമായി നായകനായ സിനിമ “ജോസഫി”ലെ ജോജുവിന്‍റെ ലുക്ക് പ്രിന്റ് ചെയ്ത മനോഹരമായ കേക്കും
വീട്ടുകാര്‍ ഒരുക്കിയിരുന്നു.പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ ജോജു തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മലയാള സിനിമയിലെത്തിയ ജോജു ചെറിയ ചെറിയ വേഷങ്ങളിലൂടെ വന്ന് സഹനടനായി, വില്ലനായി, നായകനായി വളര്‍ന്ന താരമാണ്. 1995 ല്‍ സിനിമാലോകത്തെത്തിയ അദ്ദേഹം 2018ലാണ് ജോസഫ് എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചത്. നായകനായ ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്റര്‍ ആകുകയും ചെയ്തു.
മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. ജോസഫ്,പൊറിഞ്ചു മറിയം ജോസ്, ചോല എന്നി സിനിമകളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ജന്മദിനം ജോജു ആഘോഷിച്ചത് വണ്‍ സിനിമയുടെ സെറ്റില്‍ നടന്‍ മമ്മൂട്ടിക്കൊപ്പമായിരുന്നു . ഇക്കുറി കുടുംബത്തോടൊപ്പം തന്നെയാണ് ജോജു പിറന്നാള്‍ ആഘോഷിക്കുന്നത്. മലബാറിലെ ഹോം സിനിമകളൊരുക്കുന്നവരുടെ കഥ പറഞ്ഞ ഹലാല്‍ ലൗ സ്റ്റോറിയാണ് ഈയിടെ പുറത്തിറങ്ങിയ ജോജുവിന്റെ സിനിമ.