Local News

ഇടത്പക്ഷം ചേരാനൊരുങ്ങി ജോസ്.കെ .മാണി : പ്രഖ്യാപനം ഈ മാസം അവസാനം

വൻ പ്രതീക്ഷയൂമായി എല്‍ഡിഎഫ്

നീണ്ട കാലത്തെ  യുഡിഎഫ് കൂട്ടുകെട്ട് അവസാനിപ്പിച്ച്  കേരള കോൺഗ്രസ് ജോ​സ്.​കെ.​മാ​ണി വി​ഭാ​ഗം ഇ​ട​തു പ​ക്ഷ​ത്തേ​ക്കെ​ന്ന് ഏകദേശം  ഉ​റ​പ്പാ​യ​തോ​ടെ കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഇ​ന്ന് യു​ഡി​എ​ഫ് യോ​ഗം ചേ​രും.

jose-k-mani-pinarayi-
jose-k-mani-pinarayi-

ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് സീ​റ്റ് ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​വും ഇ​ന്ന​ത്തെ യു​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ ഉ​ണ്ടാ​യേ​ക്കും. ജോ​സ് വി​ഭാ​ഗ​ത്തെ മു​ന്ന​ണി​യി​ല്‍ നി​ന്ന് പൂ​ര്‍​ണ​മാ​യി പു​റ​ത്താ​ക്കു​ന്ന തീ​രു​മാ​ന​മാ​കും ഇ​ന്ന​ത്തെ യോ​ഗ​ത്തി​ല്‍ ഉ​ണ്ടാ​വു​ക.

യു​ഡി​എ​ഫ് യോ​ഗ​ത്തി​നു ശേ​ഷം പി.​ജെ ജോ​സ​ഫ് വി​ഭാ​ഗ​വും ഇ​ന്ന് കു​ട്ട​നാ​ട്ടി​ല്‍ യോ​ഗം ചേ​രു​ന്നു​ണ്ട്. ഈ ​യോ​ഗ​ത്തി​ല്‍ ത​ങ്ങ​ളു​ടെ സ്ഥാ​നാ​ര്‍​ഥി​യെ ജോ​സ​ഫ് വി​ഭാ​ഗം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന​റി​യു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച അ​ഡ്വ.​ജേ​ക്ക​ബ് ഏ​ബ്ര​ഹാ​മി​ന്‍റെ പേ​ര് ആ​ണ് സ​ജീ​വ​മാ​യി നി​ല്‍​ക്കു​ന്ന​ത്. എ​ന്നാ​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​എ​ന്ന പേ​രി​ന്‍റെ​യും ര​ണ്ടി​ല ചി​ഹ്ന​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ലു​ള്ള അ​നി​ശ്ചി​ത​ത്വം ജോസഫ് വിഭാഗത്തെ വ​ല​യ്ക്കു​ന്നു​ണ്ട്.

-jose-k-mani new
-jose-k-mani new

കു​ട്ട​നാ​ട് സീ​റ്റ് കോ​ണ്‍​ഗ്ര​സ് ത​ന്നെ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഭി​പ്രാ​യം ഉ​ന്ന​യി​ച്ചെ​ങ്കി​ലും ഇ​തി​ന് മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ പി​ന്തു​ണ ല​ഭി​ച്ചി​ല്ല. മു​സ്ലിം​ലീ​ഗ് പോ​ലു​ള്ള ഘ​ട​ക ക​ക്ഷി​ക​ളു​ടെ അ​ഭി​പ്രാ​യം മു​ന്ന​ണി ബ​ന്ധ​ങ്ങ​ള്‍ ത​ക​ര്‍​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ള്‍ വേ​ണ്ട എ​ന്നാ​ണ്.

Jose_K_Mani_
Jose_K_Mani_

രാ​ഷ്ട്രീ​യ​ത്തി​ല്‍ ശ​ത്രു​ക്ക​ളി​ല്ലെ​ന്നും വി​രു​ദ്ധ നി​ല​പാ​ടു​ക​ളാ​ണു​ള്ള​തെ​ന്നും നി​ല​പാ​ട് ഇ​ട​ത് അ​നു​കൂ​ല​മാ​യാ​ല്‍ പു​തി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം രൂ​പ​പ്പെ​ടു​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം യു​ഡി​എ​ഫ് വി​ട്ടാ​ലും ജോ​സ് വി​ഭാ​ഗം വ​ള​രെ​പ്പെ​ട്ടെ​ന്ന് ഇ​ട​തു മു​ന്ന​ണി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് സൂ​ച​ന.

Back to top button