Escort Paris porn tube porno porn porno amateur

Celebraties

ജ്യോതിർമയിയുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തം !

ജ്യോതിർമയിക്ക് എന്താണ് സംഭവിച്ചത് ?!

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ജ്യോതിര്‍മയി. ഇന്ത്യൻ ചലച്ചിത്ര വേദിയിലെ പ്രശസ്തിയാർജ്ജിച്ച ഒരു നടി കൂടിയാണ്  ജ്യോതിർമയി. പ്രധാനമായും തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ജ്യോതിർമയി അഭിനയിച്ചിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും കൂടാതെ ഇംഗ്ലീഷ് ചിത്രത്തിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്. ആദ്യം ഒരു സീരിയൽ അഭിനേത്രി ആയിരുന്ന ജ്യോതിർമയി ആദ്യമായി അഭിനയിച്ച ചിത്രം പൈലറ്റ് എന്ന ചിത്രമാണ്. ജ്യോതിർമയിയെ ശ്രദ്ധേയയാക്കിയ ഒരു ചിത്രം മലയാളത്തിൽ 2002 ൽ പുറത്തിറങ്ങിയ മീശ മാധവൻ എന്ന ചിത്രമാണ്. ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനവും ഈ സിനിമയും ഒപ്പം ജ്യോതിർമയിയും മലയാളികളുടെ മനസ്സിൽ നിന്ന് മാറില്ല എന്ന് ഉറപ്പാണ്.

മമ്മൂട്ടിയുടെ പുതിയ ചിത്രം ഭീഷ്മപർവം എന്ന സിനിമക്ക് വേണ്ടി നസ്രിയയും ജ്യോതിർമയുമാണ് ഫസ്റ്റ്  ക്ലാപ് അടിച്ചത്   ആ ചിത്രങ്ങളില്‍ ജ്യോതിര്‍മയിയുടെ ഹെയര്‍ സ്‌റ്റൈലാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഷോര്‍ട്ട് ഹെയറില്‍ കൂള്‍ ലുക്കിലാണ് ജ്യോതിര്‍മയി എത്തിയിരിക്കുന്നത്.  മുടിയാകെ നരച്ചിരിക്കുന്നുമുണ്ട്.  ഈ ചിത്രം കണ്ട ഏവരും ചോദിക്കുന്നത്  നടിക്ക്  എന്തെങ്കിലും അസുഖമോ മറ്റോ ആണോ ….. ഇത് എന്താണ് അവക്ക് സംഭവിച്ചത് എന്നൊക്കെയാണ്  ആരധകർ ചോദിക്കുന്നത്….. അതിനുള്ള മറുപടിയാണ് ഈ വീഡിയോ !!!

1983ൽ കോട്ടയം ജില്ലയിൽ ജനാർദ്ധനൻ സരസ്വതി ദമ്പതികൾക്ക് ജനിച്ച ജ്യോതിർമയി ഇപ്പോൾ കൊച്ചി കടവന്ത്രയിലാണ് താമസം. എറണാകുളം മഹാരാജാസിലാണ് നടി കോളേജ് വിദ്യാഭാസം പൂർത്തിയാക്കിയത്. ഒരു സോഫ്റ്റ്‌വേർ എൻ‌ജിനീയറായ നിഷാന്തുമായുള്ള വിവാഹം സെപ്റ്റംബർ 6, 2004 ൽ കഴിഞ്ഞു. 2011 ഒക്ടോബറിൽ ജ്യോതിർമയിയും ഭർത്താവ് നിഷാന്തും സംയുക്തമായി നൽകിയ വിവാഹമോചന അപേക്ഷ എറണാകുളം കുടുംബക്കോടതി അനുവദിച്ചതിനെത്തുടർന്ന് ഈബന്ധം വേർപിരിഞ്ഞു. വിവാഹ മോചിതയായ ജ്യോതിര്‍മയി ഇടയ്ക്ക് ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

2015 ഏപ്രിൽ നാലിനു അമൽ നീരദിനെ വിവാഹം ചെയ്തു. അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരാകുന്നു എന്ന വാര്‍ത്ത കേട്ട ആരാധകരൊക്കെ അന്ന് ഞെട്ടിയിരുന്നു. ഇതുവരെ ഒരു ഗോസിപ്പു കോളത്തിലും ഇരുവരുടെയും പേര് പറഞ്ഞു കേട്ടിട്ടില്ല. വലിയ ഒച്ചപ്പാടും ബഹളവുമൊന്നുമില്ലാതെയായിരുന്നു ഇരുവരുടെയും കല്യാണം. പ്രണയമായിരുന്നു എന്ന് പലകോണില്‍ നിന്നും പറഞ്ഞുകേട്ടിരുന്നെങ്കിലും സത്യാവസ്ഥ അറിയില്ലായിരുന്നു.

മഹാരാജാസ് കോളേജിൽ തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ ചലച്ചിത്ര ഭ്രമവുമായി നടന്ന സംഘത്തിൽ അംഗമായിരുന്നു അമൽ. ഛായാഗ്രാഹകൻ രാജീവ് രവി, യുവ സംവിധായകരായ അൻവർ റഷീദ്, വിനോദ് വിജയൻ തുടങ്ങിയവർ ഈ കൂട്ടായ്മയിൽനിന്നാണ് ചലച്ചിത്ര രംഗത്തേക്ക് വളർന്നത്. അമൽ രണ്ടു തവണ കോളേജ് യൂണിയൻ ചെയർമാനുമായിരുന്നു. അതുകൊണ്ടു തന്നെ മഹാരാജാസില്‍ പഠിക്കുന്ന കാലം മുതല്‍ അമല്‍ നീരദിനെ ജ്യോതിര്‍മയിക്ക് അറിയാം. ഒരു ചേട്ടന്‍, ഒരു ബിഗ് മാന്‍ എന്ന ആദരവായിരുന്നത്രെ അമലിനോട് അക്കാലത്ത് ജ്യോതിര്‍മായിക്ക്.

പിന്നീട് ജ്യോതിർമയിയുടെ ജീവിതത്തില്‍ ഒരു ദുരന്തം വന്ന സമയത്താണ് അമലുമായി നന്നായി അടുത്തത്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു അത്. എല്ലാവരും വളരെ മോശമായി പറയുന്നതും, ചുറ്റുമുള്ള പലരും നോക്കുന്നതും ഒന്നും അത്ര സുഖമായി തോന്നീല. ആ കൂട്ടത്തിൽ ഒട്ടും ജഡ്ജ് ചെയ്യാതെ സുഖകരമായി തോന്നാത്തവിധം ജ്യോതിർമയിയോട് പെരുമാറിയത് അമൽ ആയിരുന്നുഇതാണ് ഇരുവരെയും കൂടുതൽ അടുപ്പിച്ചത്. പതുക്കെ വളര്‍ന്നു വന്ന് ഗാഢമായി തീര്‍ന്ന സൗഹൃദം.

പിന്നെ അത് ഒരു സുഹൃത്തിനെക്കാളുപരിയായി തോന്നി. സൗഹൃദം, ആദരവ് എല്ലാം ചേര്‍ന്ന ഒരു  വികാരം. ഓരോ ദിവസവും അവർകൂടുതൽ അടുക്കുന്നതായി ഇരുവർക്കും തോന്നി. അവസാനം പരസ്പരം വളരെ കംഫര്‍ട്ടബിളായനുഭവപ്പെട്ടു തുടങ്ങിയപ്പോൾ രണ്ടുപേരും ചിന്തിച്ചു തീരുമാനം എടുത്തു. എന്തുകൊണ്ട് നമുക്കൊരുമിച്ച് ഒരു ജീവിതം ആരംഭിച്ചുകൂട എന്ന്…… ഇരുവരും വലുതായി എല്ലാരോടും മിണ്ടുന്ന സ്വഭക്കാരല്ല. അത് തന്നെയാണ് അവർ തമ്മിൽ ഒന്നിക്കാൻ കാരണമായതും . അച്ഛനില്ലാത്തതുകൊണ്ടു തന്നെ നടിയുടെ ജീവിതത്തിൽ അമ്മയ്ക്ക് നല്ല വിഷമം ആയിരുന്നു. ഇത് വീട്ടിൽ പറഞ്ഞപ്പോൾ അമ്മയ്ക്കാണ് ഏറ്റവും കൂടുതൽ സന്തോഷമായത്. അമലിന്റെ അച്ഛനമ്മമാര്‍ക്കും അതുപോലെ തന്നെയായിരുന്നു. ഇപ്പോഴും ഇവർ വളരെ സന്തോഷകരമായ ജീവിതം നയിക്കുന്നു….

ഇപ്പോഴത്തെ ജ്യോതിർമയിയുടെ ഫോട്ടോസ് കണ്ട് അവർക്ക് എന്ത് പറ്റി എന്ന് തിരക്കുന്നവർക്ക് വേണ്ടിയാണ്……… ഇനി പറയുന്നത്……………..  ജ്യോതിര്മയിക്ക് യാതൊരു കുഴപ്പവുമില്ല അവർ പൂർണ ആരോഗ്യവതിയാണ് … ഇത് തികച്ചും പേഴ്സണലായ ഒരു രൂപമാണെന്നും താരം പറയുന്നു ..   നേരത്തെ മൊട്ടയടിച്ചെത്തിയ ജ്യോതിര്‍മയിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. …. സിനിമ എന്ന ലോകത്തിനും അപ്പുറത്തും അവരവർക്ക് സ്വകര്യ ജീവിതം ഉണ്ട്.. എന്നുള്ളത് ആരും മറക്കരുത് ……

Back to top button