Politics

ജലീലിന്റെ ബന്ധു നിയമനത്തിൽ പിണറായി വിജയനും പങ്ക്

കെ ടി ജലീലിന്റെ ബന്ധു നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്ക്. ഇപ്പോൾ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്. ജലീലിന്റെ ബന്ധുവിനെ നിയമിക്കാനായി യോഗ്യതയിൽ ഇളവ് വരുത്തുവാനുള്ള ഫൈയലിൽ സഖാവ് പിണറായി വിജയനും ഒപ്പുവച്ച രേഖകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ജലീലിന്റെ ബന്ധുവും സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനുമായ കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതുമായി ബന്ധപ്പെട്ടു ആരോപണത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിയമനത്തിനായി അദീപിന്റെ യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം.
എന്നാൽ ലോകായുക്തയുടെ വിധിയും പരാമർശവും കസേര നഷ്ടമാക്കിയവരുടെ കൂട്ടത്തിൽ മുൻ ആരോഗ്യമന്ത്രി കെ.കെ. രാമചന്ദ്രൻ മുതൽ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പവരെയുള്ളവർപ്പെടുന്നു. പ്രതിപക്ഷ മുറവിളിയെക്കാൾ സ്വന്തം പാർട്ടിക്കുള്ളിൽ തക്കംപാർത്തിരുന്നവർ രാജിയാവശ്യം ഏറ്റുപിടിച്ചതാണ് രാമചന്ദ്രന്റെയും മറ്റും പടിയിറക്കത്തിന് ആക്കംകൂട്ടിയത്.
എന്നാൽ അദീപിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫിയലുകൾ എല്ലാം കാണുന്നതിൽ ജലീലിന് അമിത താല്പര്യമുണ്ടായിരുന്നു എന്നും വിവാദമുണ്ടായപ്പോൾ പിണറായി വിജയൻ ജലീലിനെ support ചെയ്തുകൊണ്ട് ജലീലിന്റെ നിർദ്ദേശപ്രകാരം യോഗ്യത മാറ്റാതെ അനുകൂലിച്ചത് എന്തിനു വേണ്ടിയാണെന്നാണ് ഇപ്പോൾ ഇടതുപക്ഷ പാർട്ടിയിൽ നടക്കുന്ന തർക്കം. മന്ത്രി ജലീലിന് എതിരായ ലോകായുക്ത റിപ്പോര്‍ട്ടും അതിന് നിയമമന്ത്രി എ.കെ. ബാലന്‍ ശനിയാഴ്ച നല്‍കിയ വിശദീകരണവും സി.പി.എമ്മിനകത്ത് ധാര്‍മികതയെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. നേരത്തേ ബന്ധുനിയമനത്തിന്റെ പേരില്‍ പിണറായി മന്ത്രിസഭയില്‍ രണ്ടാമനായിരുന്ന ഇ.പി. ജയരാജന്റെ രാജി ചോദിച്ചുവാങ്ങിയ പാര്‍ട്ടി നേതൃത്വത്തിന് ജലീലിന്റെ കാര്യത്തില്‍ എന്തുകൊണ്ട് മൃദുസമീപനം എന്നതാണ് ചര്‍ച്ചകളുടെ കാതല്‍.
ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ നിയമനത്തിനുള്ള യോഗ്യത അദീബിന്‍്റെ യോഗ്യതക്ക് അനുസരിച്ച്‌ മാറ്റാന്‍ ജലീല്‍ നിര്‍ദ്ദേശിച്ച കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു. പിന്നാലെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ യോഗ്യതാ മാറ്റത്തിന് മന്ത്രിസഭയുടെ അനുമതി വേണ്ടേ എന്ന് ചോദിക്കുന്നു. ജനറല്‍ മാനേജര്‍ തസ്തികക്കുള്ള യോഗ്യത നേരത്തെ നിശ്ചയിച്ചത് മന്ത്രിസഭ ആണെന്നായിരുന്നു ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇത് ആവശ്യമില്ലെന്ന് ഫയലില്‍ എഴുതിയ ജലീല്‍ ഫയല്‍ മുഖ്യമന്ത്രിക്ക് വിട്ടു, 9-8-2016ല്‍ ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടു. വ്യവസ്ഥകള്‍ മറികടന്നുള്ള നിയമനത്തെ പലതവണ ന്യൂനപക്ഷ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നുണ്ടെന്ന് ഫൈയലുകളിലെ രേഖകൾ പറയുന്നു.
ആര്‍ബിഐ ഷെഡ്യൂള്‍ പ്രകാരം സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വകാര്യബാങ്കായതിനാല്‍ മുമ്ബ് നിലവിലെ വ്യവസ്ഥ അനുസരിച്ച്‌ നിയമിക്കാനാകില്ലെന്ന് ന്യൂനപക്ഷവകുപ്പിലെ അഡീഷനല്‍ സെക്രട്ടറി 2018 സെപ്റ്റംബർ 28 നു ഓർഡർ ഇട്ടു. പിന്നാലെ വീണ്ടും ജലീല്‍ ഇടപെടല്‍ ഉണ്ടായി.
സംസ്ഥാന ധനകാര്യവികസന കോര്‍പ്പറേഷന്‍ എംഡിയായി സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥനെ മുമ്ബ് നിയമിച്ചിട്ടുണ്ട്. അദീബിന്‍്റെ മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്ക് അനുമതി നല്‍കിയതിനാല്‍ അദീബിനെ നിയമിച്ച്‌ ഉത്തരവിറക്കാന്‍ ജലീൽ നിർദ്ദേശിച്ചു.
മന്ത്രി നിലപാട് കടുപ്പിച്ചതോടെ എതിര്‍പ്പ് ഉയര്‍ത്തിയ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി. പിന്നാലെ അദീബിനറെ നിയമിച്ച്‌ ഉത്തരവിറക്കി. നിയമന ഫയലിലെ ജലീലിന്‍്റെ ഈ ഇടപെടലുകളടക്കം പരിശോധിച്ചാണ് ലോകായുക്ത സ്വജനപക്ഷപാതം നടന്നെന്നും മന്ത്രിയെ പുറത്താക്കണമെന്നുമുള്ള നിര്‍ണ്ണായക ഉത്തരവിറക്കാന്‍ കാരണം. ഇനിയും എത്രനാൾ മുഖ്യ മന്ത്രി ജലീലിനെ സംരക്ഷിക്കും എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

Back to top button