കടുവാക്കുന്നേല്‍ കുറുവച്ചനായി എത്തുന്നത് സുരേഷ് ഗോപിയല്ല, ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

ഏറെ വിവാദങ്ങൾക്കും പോരാട്ടങ്ങൾക്കും ഒടുവിൽ കടുവക്കുന്നേൽ കുറുവച്ചന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു, ഷാജി കൈലാസ് നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം സംവിധാനം ചെയ്യുന്ന കടുവയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്ത് വിട്ടിരിക്കുന്നത്, പോസ്റ്ററിൽ കുറുവച്ചനായി എത്തിയിരിക്കുന്നത് പൃഥ്വിരാജാണ്, നിയമപോരാട്ടങ്ങള്‍ക്കുമൊടുവില്‍ കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്.
സുരേഷ് ഗോപി ചിത്രവുമായുള്ള നിയമ യുദ്ധമാണ് കടുവയെ വിവാദമാക്കിയത്. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിക്കുന്നത്. സുരേഷ്‌ഗോപിയുടെ 250ാം ചിത്രമെന്ന നിലയില്‍ പ്രഖ്യാപിച്ച ചിത്രത്തിനു സമാന പ്രമേയം ആണെന്നും സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ജിനു എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ഗോപി ചിത്രത്തിനായി പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തിയെന്നായിരുന്നു ആരോപണം. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, സുപ്രിയ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ‘കണ്ണില്‍ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവന്‍ വരുന്നു, കടുവ’ – എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കുറിച്ചിരുന്ന വാക്കുകള്‍. ഈ വര്‍ഷം ജൂലൈ 15ന് തുടങ്ങാനിരുന്ന ഷൂട്ടിങ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.