ഹണിമൂൺ കടലിനടിയിൽ ആഘോഷമാക്കി താരസുന്ദരി കാജൽ അഗർവാൾ

തെന്നിന്ത്യയുടെ താരറാണി കാജൽ അഗർവാളാണ് സോഷ്യൽമീഡിയയിലെ പുതിയ താരം .വളരെ മനോഹരമായി ആഘോഷിക്കപ്പെട്ട വിവാഹ ചിത്രങ്ങൾക്ക് പിന്നാലെ പ്രണയം തുളുമ്പുന്ന ഹണിമൂൺ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവെച്ച് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് താരം . ഭർത്താവ് ഗൗതം കിച്ച്‌ലുവിനൊപ്പം മാൽദ്വീപിൽ ഹണിമൂൺ ആഘോഷിക്കുകയാണ് കാജൽ.

ഇപ്പോൾ കടലിനടിയിലെ കാഴ്ച്ചകളാണ് കാജൽ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മാൽദ്വീപിൽ കടലിനടിയിലെ റസ്റ്റോറന്റിൽ നിന്നുള്ള ചിത്രങ്ങളാണ് ഏറ്റവും പുതിയത്. കൊണാർഡ് രംഗലി ദ്വീപിലാണ് ഈ ടു ലെവൽ റിസോർട്ട്.ബ്ലൂ ബ്ലാക്ക് ലെസ് ഉടുപ്പാണ് കാജൽ ധരിച്ചിരിക്കുന്നത്. ഒക്ടോബർ 30 നായിരുന്നു കാജൽ അഗർവാളും മുംബൈയിലെ വ്യവസായി ഗൗതം കിച്ഛലുവും തമ്മിലുള്ള വിവാഹം. മുംബൈയിലെ താജ് ഹോട്ടലിൽ സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം നടന്നത്.

നടിയുടെ വിവാഹദിനത്തിലെയും തുടർന്നുള്ള ആഘോഷങ്ങളുടെയും ചിത്രങ്ങൾ നേരത്തേ വൈറലായിരുന്നു. അനാമിക ഖന്ന ഒരുക്കിയ ചുവപ്പ്, പിങ്ക് നിറങ്ങളിലുള്ള അതിമനോഹര ലഹങ്കയാണ് വിവാഹത്തിനായി കാജൽ ധരിച്ചത്. ഇരുപത് പേർ മാസത്തോളം എടുത്താണ് വിവാഹ വസ്ത്രം ഒരുക്കിയത്.

ഫ്ലോറൽ പാറ്റേണിലുള്ള സർദോസി എംബ്രോയിഡറി ചെയ്ത ലഹങ്കയുടെ വില 5 ലക്ഷം രൂപയാണ്. 1,15,000 രൂപ വില വരുന്ന ഷെർവാണിയാണ് വരൻ ഗൗതം വിവാഹദിവസം ധരിച്ചത്. അനിത ഡോങ്ക്രയാണ് ഗൗതമിന്റെ വിവാഹ വസ്ത്രം ഒരുക്കിയത്.ജയ്പൂരി ജ്വല്ലറി ഡിസൈനർ സുനിത ഷിഖാവത് ഡിസൈൻ ചെയ്ത ആഭരണങ്ങളാണ് കാജൽ വിവാഹ ദിവസം അണിഞ്ഞത്. ജയ്പൂരി ജ്വല്ലറി ഡിസൈനർ സുനിത ഷിഖാവത് ഡിസൈൻ ചെയ്ത ആഭരണങ്ങളാണ് കാജൽ വിവാഹ ദിവസം അണിഞ്ഞത്.