ഇന്ത്യയിലെ വളരെ മികച്ച നടിമാരിൽ ഒരാളാണ് കനി കുസൃതി

ബൗധയനയുടെ ക്ലാസിക്ക് പ്രഹസനമായ ഭാഗവദജ്ജുകത്തിലൂടെ അഭിനയലോകത്തേക്കെത്തിയ താരമാണ് കനി കുസൃതി.2009ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ താരം കൂടുതൽ ശ്രദ്ധ നേടിയത്.അതെ പോലെ സാമൂഹ്യ പ്രവർത്തകരും പ്രമുഖ യുക്തിവാദികളുമായ ഡോ. എ.കെ. ജയശ്രീയുടെയും , മൈത്രേയ മൈത്രേയൻെയും മകളായി തിരുവന്തപുരത്ത് ജനിച്ച സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന താരമാണ്.

ഇപ്പോളിതാ കനി കുസൃതിയുടെ ബിരിയാണിയിലെ അഭിനയം കണ്ട് അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ ഒരാളായിട്ടാണ് കനിയെ റോഷന്‍ വിശേഷിപ്പിച്ചിരിക്കുന്നത്’ ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവര്‍ത്തിച്ച നിങ്ങള്‍ ഓരോരുത്തരേയും ആദ്യമേ തന്നെ അഭിനന്ദിക്കട്ടെ. ഈ ചിത്രം എനിക്ക് ഇഷ്‌ടമായി. എല്ലാവരും ഈ ചിത്രം കാണണം. ഇത്തരം സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകാറില്ല. സജിന്‍ മികച്ചതായി തന്നെ ചെയ്‌തു. എല്ലാ അഭിനേതാക്കളും വളരെ നന്നായിരുന്നു.

കനി കുസൃതി, നിങ്ങള്‍ ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ ഒരാളാണ്. നിങ്ങളുടെ പ്രകടനത്തിന്റെ ആരാധകനാണ് ഞാന്‍. എല്ലാ നിമിഷവും വളരെ തന്മയത്വത്തോടെയുള്ള പ്രകടനമാണ്. സജിന്‍ കഥാപാത്രത്തെ ഒരുക്കിയ രീതി മികച്ചതായിരുന്നു. ഇത് ഒരു മികച്ച തുടക്കമാകട്ടെ. സജിനേയും കനിയേയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഇനിയും മികച്ച സിനിമകള്‍ സജിനില്‍ നിന്ന് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.” ഇതായിരുന്നു റോഷന്റെ വാക്കുകള്‍. കനിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത സിനിമയാണ് ബിരിയാണി.