Film News

നായികയിൽ നിന്നും സംവിധായക ആകുവാൻ ഒരുങ്ങി നടി കാവേരി

അമ്മാനം കിളി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമാഭിനയം തുടങ്ങിയ നടി കാവേരി മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിൽ നിരവധി വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം ഇനി സംവിധാനത്തിലേക്ക് കടക്കുകയാണ്.തെലുങ്ക് നടന്‍ ചേതന്‍ ചീനു നായകനായി എത്തുന്ന സിനിമയാണ് കാവേരി സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഒരു റൊമാന്‍റിക് സൈക്കോളജിക്കല്‍ ത്രില്ലർ ആണെന്നാണ് സൂചന.

ചിത്രത്തിന്‍റേതായി ഒരു ഹോളി ടീസർ പുറത്തിറക്കിയിട്ടുമുണ്ട്. കെ.2.കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിർമിക്കുന്നത്. അവുനു വല്ലിടാരു ഇസ്ട പടാരു (2002) എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള നന്ദി അവാർഡ് നേടിയിട്ടുള്ള താരമാണ് കാവേരി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സമുദിരം, കബഡി കബഡി, കാശി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ തിളങ്ങി. ഉദ്യാനപാലകന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായത്. പിന്നീട് തെലുങ്കിൽ കാവേരി മുന്‍നിര നടിയായി പേരെടുത്തു. സത്യം, ധന 51 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള തെലുങ്കിലെ പ്രമുഖ സംവിധായകൻ സൂര്യകിരണാണ് കാവേരിയുടെ ഭർ‍ത്താവ്.

Back to top button