Film News

ദിലീപിനെ രക്ഷിക്കാൻ കോടതിയിലെത്തി കാവ്യ, എന്നാൽ സംഭവിച്ചത്

നടിയെ ആക്രമിച്ച്‌ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ കോടതിയിൽ ഹാജരായി.. ഇന്നലെ പതിനൊന്ന് മണിയോടെയാണ് താരം കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായത്. എന്നാൽ, മറ്റു സാക്ഷികളുടെ വിസ്താരം പൂർത്തിയാകാത്തതിനാൽ വെള്ളിയാഴ്ച വിചാരണ നടത്താനായില്ല. കാവ്യ പിന്നീട് ഹാജരാകണം. മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും. സംവിധായകൻ രഞ്ജിത്തിന്റെ വിസ്താരം വെള്ളിയാഴ്ച നടന്നു. എന്നാൽ നടി കാവ്യാ മാധവൻ്റെ വിസ്‌താരം മാറ്റിവെക്കുകയായിരുന്നു.

കാവ്യയോട് ഇന്നലെ ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു.രണ്ട് സാക്ഷികളുടെ വിസ്താരം നടക്കുന്നതിനായാണ് കോടതിയ്ക്ക് കാവ്യയെ വിസ്തരിക്കാൻ കഴിയാതെ പോയത്. മറ്റൊരു ദിവസം ഹാജരാകാൻ നിർദേശിച്ച് കാവ്യയ്ക്ക് കോടതി വീണ്ടും സമൻസയക്കും. ഈ കേസിൽ പ്രോസിക്യൂഷൻ സാക്ഷി പട്ടികയിലുള്ള 127 പേരുടെ വിസ്‌താരം ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞു. ആകെ മുന്നൂറ് സാക്ഷികളാണ് കേസിലുള്ളത്.

ലോക്ക്‌ഡൗണും നടിയുടെയും പ്രോസിക്യൂഷന്‍റെയും വിചാരണ കോടതി മാറ്റണമെന്ന ഹർജിയും മൂലമാണ് വിചാരണ നടപടികൾ നീണ്ടു പോയത്.മുൻപ് നടിയെ ആകമിച്ച കേസിൽ ആറു മാസത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിലവിലെ സാഹചര്യം ചൂണ്ടികാട്ടി സുപ്രീം കോടതിയോട് വിചാരണ കോടതി ജഡ്‌ജി വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെടുകയും ചെയ്തിരുന്നു

Back to top button