കാവ്യാ മാധവൻ കോടതിയിൽ എത്തും! നടി ആക്രമിക്കപ്പെട്ട കേസ് ഇനി വേറെ ലെവൽ
നടി ആക്രമിക്കപ്പെട്ട കേസ് ഇനി പുതിയവഴിത്തിരിവിലേക്ക്

ഒരു സുപ്രഭാതത്തിൽ കേരളക്കര ഞെട്ടിവിറച്ച ഒരു ഗുരുതര പ്രശ്‌നമായിരുന്നു യുവ നടിക്കെതിരെ ഉണ്ടായ ആക്രമണം ! അതിലും വലിയ ഞെട്ടലായിരുന്നു അതിലെ പ്രതികൾ എന്ന് ആരോപിച്ചവരുടെ അറസ്റ്റും പിന്നീടുള്ള കേസിന്റെ തുടർ നടപടികളും. 2017 ഫെബ്രുവരിയിലാണ് കേസിന് ആസ്പദായ സംഭവം നടക്കുന്നത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് കാറില്‍ യാത്ര ചെയ്യവേ നടിയെ ആക്രമിച്ചയാണ് കേസ്. ക്വട്ടേഷന്‍ സംഘങ്ങള്‍ അറസ്റ്റിലായ കേസില്‍ പിന്നീടാണ് ദിലീപിന്റെ പേര് ഉയര്‍ന്നുവന്നത്. ക്വട്ടേഷന് പിന്നില്‍ ദിലീപാണ് എന്നായിരുന്നു ആരോപണം. അറസ്റ്റിലായ ദിലീപ് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു.
വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും കേസിന് ഒരു തീർപ്പും ഉണ്ടായിട്ടില്ല എന്നതാണ് എടുത്തുപറയണ്ട കാര്യം. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിവിസ്താരം ഇന്ന് മുതല്‍ പുനരാരംഭിക്കും. പ്രോസിക്യൂട്ടര്‍ രാജിവച്ചതിനെ തുടര്‍ന്ന് വിചാരണ നിലച്ചിരുന്നു. പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതിന് പിന്നാലെയാണ് കേസില്‍ വിസ്താരം ആരംഭിക്കാന്‍ പോകുന്നത്. ഇപ്പോൾ കേസിൽ പുതിയ വഴിത്തിരിവ് ഉണ്ടാകാൻ പോകുകയാണ്. കേസില്‍ പ്രതിയായ ദിലീപിന്റെ ഭാര്യയും പ്രമുഖ നടിയുമായ കാവ്യാമാധവനെ ഈ മാസം 28ന് കോടതി വിസ്തരിക്കും. സംവിധായകന്‍ നാദിര്‍ഷയെ അടുത്ത മാസം രണ്ടിനാവും വിസ്തരിക്കുക.
കേസിലെ പ്രതിയും മാപ്പ് സാക്ഷിയുമായ വിപിന്‍ലാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് ദിലീപിനെ ചൊടിപ്പിച്ചിരുന്നു അതുകൊണ്ടുതന്നെ താരം ഇതിനെതിരെ കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇനി ആരാണ് വിപിൻ ലാൽ എന്നറിയാം…. ചങ്ങനാശേരി സ്വദേശിയാണ് വിപിന്‍ലാല്‍. ബന്ധുവിന്റെ കാസര്‍കോട്ടെ വീട്ടിലാണ് താമസം. മറ്റൊരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയവെയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളുമായി ഇയാള്‍ക്ക് ബന്ധം വരുന്നത്. തുടര്‍ന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് ഇയാളെ പത്താം പ്രതിയാക്കുകയായിരുന്നു. വൈകാതെ മാപ്പ് സാക്ഷിയാക്കുകയും ചെയ്തു. ചട്ടം ലംഘിച്ചാണ് ഇയാളെ മോചിപ്പിച്ചതെന്ന് ആരോപണമുണ്ട്. വിപിന്‍ ലാലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളെയാണ് ഇന്ന് കോടതിയില്‍ വിസ്തരിക്കുക.
വിപിന്‍ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപ് അറസ്റ്റിലായിരുന്നു. ഇയാള്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. അതേസമയം, മറ്റൊരു പ്രധാന കാര്യം ദിലീപ് ഇനി വീണ്ടും ജയിലിലേക്ക് പോകേണ്ടിവരുമോ ?? കാരണം….. വിപിന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിച്ച ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചിരിക്കുകയാണെന്നും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യത്തില്‍ കോടതി ഉടന്‍ തീരുമാനമെടുക്കും. സാക്ഷികളെ സ്വാധീനിക്കരുത് എന്ന വ്യവസ്ഥയാണ് ദിലീപിന് കോടതി ജാമ്യം നല്‍കിയത്. ഇത് ലംഘിച്ചു എന്നാണ് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ വാദിക്കുന്നത്. ഇക്കാര്യം കോടതി അംഗീകരിച്ചാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കുകയും താരം വീണ്ടും ജയിലിലേക്ക് പോകേണ്ടിവരികയും ചെയ്യും കൂടാതെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്യും. അതേസമയം, കേസിലെ മറ്റു പ്രതികളായ മണികണ്ഠന്‍, സുനില്‍കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
കാവ്യാമാധവൻ ആദ്യമായാണ് ഈ കേസിൽ കോടതിയിൽ എത്താൻ പോകുന്നത്, അതുകൊണ്ടുതന്നെ മലയാളക്കരയാകെ ഉറ്റുനോക്കുന്ന ഒരു വിചാരണ ആയിരിക്കും അത് എന്നതിൽ ഒരു സംശയവുമില്ല, താരത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇനി കേസിന്റെ തുടർ വിചാരണകളും സാക്ഷി വിസ്താരവും… അതുകൊണ്ട്തന്നെ ഇനി എന്താണ് നടി ആക്രമിക്കപ്പെട്ട കേസിൽ നടക്കാൻ പോകുന്നത് എന്നത് മലയാളികൾ കണ്ട് തന്നെ അറിയേണ്ടിവരും.