Film News

ദിലീപിന്റെ ഭാര്യ ആകുന്നതിനു മുൻപ് തന്നെ കാവ്യ പലതും നേടിയിരുന്നു !! കാവ്യയെ കുറിച്ച് ചില അറിയാക്കഥകൾ

ബാലതാരമായി എത്തി പ്രേക്ഷരുടെ പ്രിയതാരമായി മാറിയ നടിയാണ് കാവ്യാമാധവൻ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും കാവ്യ അഭിനയിച്ച് കഴിഞ്ഞു. 1991-ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് കാവ്യ എത്തിയത് . വളരെ പെട്ടെന്നായിരുന്നു കാവ്യയുടെ സിനിമയിലെ വളർച്ച, എന്നാൽ താരത്തിന്റെ ആദ്യ വിവാഹം പരാജയം ആയിരുന്നു, പിന്നീട് മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപിനെ കാവ്യാ വിവാഹം ചെയ്‌തു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു ഇവരുടേത്, ഇപ്പോൾ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്, ഇപ്പോൾ ഭർത്താവും മക്കളും ഒക്കെയായി പത്മാസരോവരത്തിൽ ഏറെ സന്തോഷത്തിലാണ് കാവ്യ

സ്‌കൂളില്‍ പഠിക്കുമ്പോള്‍ കലാതിലകമായിരുന്ന കാവ്യ മാധവന്‍ ബാലതാരമായിട്ടാണ് വെള്ളിത്തിരയിലെത്തുന്നത്. എന്നാല്‍ പതിനാല് വയസുള്ളപ്പോള്‍ നായികയാവുന്ന സിനിമയ്ക്ക് വേണ്ടി കാവ്യ കരാറില്‍ ഒപ്പിട്ടു. അന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുകയായിരുന്ന കാവ്യയെ തന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ നായികയാക്കുവാന്‍ ലാല്‍ ജോസ് സമീപിക്കുകയായിരുന്നു. മുതിര്‍ന്ന താരങ്ങളായ ബിജു മേനോനും ദിലീപിനുമൊപ്പം പ്രണയരംഗങ്ങളിലടക്കം അഭിനയിച്ച് കാവ്യ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു.

29 വര്‍ഷത്തിനുള്ളില്‍ അഭിനേത്രിയായിട്ട് മാത്രമല്ല പല മേഖലയിലും കഴിവ് തെളിയിച്ചിരുന്നു. കഥയില്‍ അല്‍പം കാര്യം എന്ന പേരില്‍ ഒരു ബുക്ക് കാവ്യ എഴുതിയിരുന്നു. ബാല്യകാലം മുതല്‍ സ്‌കൂളിലെയും മറ്റും കാവ്യയുടെ ഓര്‍മ്മകളായിരുന്നു ആ ബുക്കില്‍ എഴുതിയിരുന്നത്. 2013 ലായിരുന്നു ഈ ബുക്ക് പബ്ലിഷ് ചെയ്തത്. അതുപോലെ സിനിമയ്ക്ക് വേണ്ടി പാട്ട് എഴുതിയും കാവ്യ മാധവന്‍ കൈയടി വാങ്ങിയിരുന്നു.

Back to top button