CelebratiesFilm News

കീർത്തി സുരേഷ് വീണ്ടും മലയാളത്തിലേക്ക്;കീർത്തി-ടോവിനോ ചിത്രത്തിന്റെ പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി

കീർത്തി ടോവിനോ ചിത്ര വാശി ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

സൗത്ത് ഇന്ത്യൻ താര സുന്ദരി കീർത്തി സുരേഷ് വീണ്ടും മലയാളത്തിലേക്ക്.  2013 പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് കീർത്തി സുരേഷ്  മലയാള സിനിമയിലേക്ക് എത്തുന്നത് എന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ അതിനുമുമ്പ് ചൈൽഡ് ആര്ടിസ്റ് ആയിട്ട് താരം 2002 ൽ കുബേരൻ എന്ന മലയാളം ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തുടർന്ന് നായിക പ്രാധാന്യമുള്ള കുറെ അധികം ചിത്രങ്ങൾ മലയാളസിനിമയിൽ മുൻനിര നടന്മാരോടൊപ്പം കീർത്തി അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം തമിഴിലും തെലുങ്കിലും ആണ് കൂടുതൽ തിളങ്ങി നിൽക്കുന്നത്. മഹാനദി എന്ന തെലുങ്കു ചിത്രത്തിനു മികച്ച നടിക്കുള്ള നാഷണൽ അവാർഡും താരം കരസ്ഥമാക്കിയിട്ടുണ്ട്.

ഒരു ഇടവേളക്കു ശേഷം കീർത്തി വീണ്ടും മലയാളം സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. നിലവിൽ മലയാളികൾ ഏറെ പ്രേതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാലിൻറെ ബ്രഹ്മാണ്ഡ ചിത്രം  മരക്കാരിലാണ് കീർത്തി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം വാശിയുടെ പോസ്റ്റർ മോഹൻലാൽ തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.

കീർത്തിയും ടോവിനോയും ഒന്നിക്കുന്ന പുതിയ ചിത്രം വാശി യുടെ വിശേഷങ്ങളാണ് ഇവിടെനമ്മൾ പങ്കുവെക്കുന്നത്. ഒരു ഇടവേളക്ക് ശേഷം  മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ ബാനറായ രേവതി കലാമന്ദിര്‍ വീണ്ടും ഈ ചിത്രത്തിലൂടെ നിർമ്മാണരംഗത്ത് എത്തിയിരിക്കുകയാണ്. കീർത്തിയുടെ അച്ഛൻ ജി സുരേഷ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് നവാഗതനായ വിഷ്ണു ജി.രാഘവ്  ആണ്. കൂടാതെ മേനക സുരേഷ്, രേവതി സുരേഷ് എന്നിവർ സഹനിർമ്മാണവും നിധിൻ മോഹൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാവുന്നു. ഇപ്പോൾ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ  സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. മോഹൻലാൽ ആണ് അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലൂടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്.

ജാനിസ് ചാക്കോ സൈമൺ കഥയ്ക്ക് തിരക്കഥ നിർവഹിച്ചിരിക്കുന്നത് സംവിധായകൻ വിഷ്ണു തന്നെയാണ്. ചിത്രത്തിൽ റോബി വർഗ്ഗീസ് രാജ് ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിങ്ങും, വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോൻ സംഗീതവും നിര്‍വ്വഹിക്കുന്നു.

ഈ വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന വാശി വിതരണത്തിന് എത്തിക്കുന്നത് ഉർവ്വശി തീയ്യേറ്റേഴ്സും രമ്യാ മൂവീസും ചേർന്നാണ്. 2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയാണ് രേവതി കലാമന്ദിറിന്റെ ബാനറില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

Back to top button