National News

കേരളത്തിലേക്ക് അഫ്ഗാനില്‍ നിന്നും ലഹരിക്കൊപ്പം ആയുധങ്ങളുടെയും വൻ ഒഴുക്ക് : തീരങ്ങളില്‍ ശക്തമായ നിരീക്ഷണം വേണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി :കേരളത്തിലേക്ക് അഫ്ഗാനിസ്ഥാനിൽ നിന്നും ലഹരിമരുന്നുകളോടൊപ്പം വൻ ആയുധങ്ങളും കടത്തുന്നതായി ഇന്റെലിജെന്റ്സ് റിപ്പോർട് . കേരള തീരങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു .അഫ്ഗാനിൽ  താലിബാന്റെ കടന്നുകയറ്റത്തോടെ  ഇന്ത്യന്‍ സമുദ്രമേഖല വഴിയുള്ള ലഹരിക്കടത്ത് കൂടിയതായി ഐബി കണ്ടെത്തി.അതിനാൽ ഇവിടങ്ങളിൽ തീരദേശ സംരക്ഷണ സേന കൂടുതൽ സജീവമായിരിക്കണമെന്ന് ഐ ബി നിർദ്ദേശിച്ചു .

കേരളത്തിലെ ചില  മത്സ്യബന്ധന ബോട്ടുകള്‍ ഇറാന്‍

തീരം വരെ പോയതായി  കണ്ടെത്തിയിട്ടുണ്ട്. ഇത് വളരെ അപൂര്വ്വമാണെന്ന്  ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം ബോട്ടുകള്‍ തിരികെയെത്തുമ്ബോള്‍ വിശദ പരിശോധന വേണമെന്നും ബോട്ടിലുള്ള സാമഗ്രിഹികൾ പരിശോധിച്ചു കൃത്യത വരുത്തണമെന്നും ,മത്സ്യബന്ധനത്തിന് പോകുന്നവര്‍ തന്നെയാണോ മടങ്ങിയെത്തുന്നതെന്ന കാര്യത്തിൽ  ശ്രദ്ധ വേണമെന്നും ഐബി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

afgan

ലഹരിക്കൊപ്പം ആയുധങ്ങളും കേരളാ – തമിഴ്നാട് തീരങ്ങളിലേക്ക് കടത്താനിടയുണ്ടെന്നും അതിനാൽ തന്നെ തമിഴ്‌നാട് തീരങ്ങളിലും ശക്തമായ നിരീക്ഷണം വേണമെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു . കേരളത്തിൽ നിന്നും മൽസ്യബന്ധനത്തിനു പോകുന്ന  ഇതരസംസ്ഥാനക്കാരെ നിരീക്ഷിച്ചുവരികയാണ്.

Back to top button