സംസ്ഥാനത്തെ പ്രധാന ലോക്ക്ടൗൺ നിർദ്ദേശങ്ങൾ !

സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അത്യാവശ്യത്തിനല്ലാതെ ആളുകൾ പുറത്തിറങ്ങരുത്. സംസ്ഥാനത്തെ കുതിച്ചുയരുന്ന കോവിഡ് കണക്കുകൾ നിയന്ത്രണവിധേയമാക്കാനൊരുങ്ങി സർക്കാർ. ലോക്കഡൗണിനു സമാനമായ സാഹചര്യങ്ങളാണ് ഇന്നും നാളെയും സംസ്ഥാനത്തുള്ളത്. എന്തൊക്കെ നിയന്ത്രണങ്ങളാണ് നമ്മൾ ശ്രെദ്ധിക്കേണ്ടത് നിയന്ത്രണങ്ങളിൽ പെടാത്ത സർവീസുകൾ എന്തൊക്കെയാണെന്ന് നമുക്ക് ഒന്ന് നോക്കാം.
ശനി, ഞായര്‍ ദിവസങ്ങളില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. കഴിവതും വീട്ടില്‍ തന്നെ ഇരിക്കുക
പൽ,പച്ചക്കറി,പലവ്യഞ്ജനം, പത്രം, ടെലികോം, ഐടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, ജലവിതരണം, വൈദ്യുതി എന്നിവയ്ക്ക് നിയന്ത്രണങ്ങളില്‍ ഇളവ്
മീൻ വിക്കുന്നവർക്ക് വീടുകളിൽ എത്തിച്ചുകൊടുക്കും പക്ഷെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു മാത്രം. അതായതു മാസ്ക് നിബന്ധമായും ധരിച്ചിരിക്കണം.
ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം,അത്യാവശ്യ ഘട്ടങ്ങളിൽ അടുത്തുള്ള ഹോട്ടലിൽ പോയി വാങ്ങാം.ഹോട്ടലുകളില്‍ ഭക്ഷണം വാങ്ങാന്‍ പോകുന്നവര്‍ തുടങ്ങി അടിയന്തര ആവശ്യങ്ങൾക്ക് പുറത്തുപോകുന്നവർ സത്യപ്രസ്താവന കൈയില്‍ കരുതണം. സത്യ പ്രസ്താവന സ്വന്തമായി എഴുതിയാൽ മതി, അതിനായി പ്രേത്യേക മാതൃക ആവശ്യമില്ല…ട്രെയിൻ,വിമാന സർവീസുകൾ ഉണ്ടാകും..
നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹങ്ങള്‍ നടത്താം. ഹാളുകളില്‍ 75 പേര്‍ക്കും പുറത്ത് 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം.മരണനാന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 50 പേര്‍ക്കാണ്.വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണകത്തും കൈയ്യില്‍ കരുതണം.ദീര്‍ഘദൂര യാത്ര പരമാവധി ഒഴിവാക്കുക. മരുന്ന്, ഭക്ഷണം, അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍ വിവാഹ, മരണ ചടങ്ങുകള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി ഉണ്ട്. സ്വന്തമായി തയ്യറാക്കിയ സത്യപ്രസ്താവന കൈയില്‍ ഉണ്ടായിരിക്കണം.ksrtc 60 % സർവീസുകൾ നടത്തും..ഓട്ടോ,ടാക്സി എന്നിവ അത്യാവശ്യ സേവനങ്ങൾക്ക് മാത്രം ഉപയോഗിക്കാം. ഇന്നത്തെ പ്ലസ് ടു പരീക്ഷക്ക് മാറ്റമില്ല..
കോവിഡ് വാക്‌സിൻ എടുക്കാൻ പോകുന്നവർക്ക് തടസ്സമില്ല….വാക്‌സിൻ എടുക്കാംസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും തുറക്കില്ല..സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ ഓഫീസിൽ പോകാം..24 മണിക്കൂർ പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്കും ഇളവുണ്ട്..
എല്ലാവരും നിയന്ത്രണങ്ങൾ പാലിക്കുക…സുരക്ഷിതരായി ഇരിക്കുക…7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 523 ഹോട്ട് സ്പോട്ടുകളാണുള്ളത്.