News

പമ്പിൽ നിന്നും കിട്ടിയത് വെള്ളം കലർന്ന പെട്രോൾ ; പരാതിയെ തുടർന്ന് പോലീസ് പമ്പ് പൂട്ടിച്ചു .

കൊല്ലം: പമ്പിൽ നിന്നും വാഹനങ്ങളിൽ നിറച്ചു നൽകിയത് വെള്ളം കലർന്ന പെട്രോൾ ആണെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള പരാതിയിൽ പോലീസ് എത്തി പമ്പ് പൂട്ടിച്ചു . കൊല്ലത്താണ് സംഭവം . കൊല്ലം  ​ഓയൂര്‍ വെളിയം മാവിള ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്ബില്‍ നിന്നുമാണ്  വാഹനങ്ങളില്‍ വാഹനങ്ങളിൽ വെള്ളം കലര്‍ന്ന പെട്രോള്‍ നിറച്ചു നൽകിയത് . നിരവധി വാഹനങ്ങള്‍ തകരാറിലായതായി പരാതി പോലീസിന് ലഭിച്ചു . പരാതികളും പ്രതിഷേധങ്ങളും കടുത്തതോടെ ​ പൊലീസ്​ എത്തി പമ്പ്  അടപ്പിച്ചു .

petrol  കഴിഞ്ഞ  ദിവസം ഈ പമ്പിൽ  നിന്നും പെട്രോള്‍ അടിച്ച്‌ കൊണ്ട് പോയ നിരവധിവാഹനങ്ങള്‍  യാത്രാ മദ്ധ്യേ നിന്നുപോയിരുന്നു. ഇത് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാഴ്ത്തി . തുടര്‍ന്ന് വാഹനങ്ങള്‍ വര്‍ക്​ ഷോപ്പുകളിലെത്തിച്ച്‌​ പരിശോധിച്ചപ്പോഴാണ്​ പെട്രോള്‍ ടാങ്കില്‍ വെള്ളം കണ്ടെത്തിയത്. എന്നാല്‍ എവിടെ നിന്നാണ് വണ്ടിയുടെ ടാങ്കില്‍ വെള്ളം കയറിയതെന്ന് യാത്രക്കാർക്ക്  ആർക്കും തന്നെ പിടികിട്ടിയിരുന്നില്ല .എന്നാൽ  വൈകിട്ട്​ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഇവിടെ  നിന്നും ബൈക്കില്‍ പെട്രോള്‍ അടിച്ചു വീട്ടിലേക്ക് പോകവേ ഒരു കിലോമീറ്റര്‍ പിന്നിടുന്നതിനു മുന്നേ വാഹനം നിന്നു. തുടര്‍ന്ന് നടത്തിയ  വിശദമായ പരിശോധനയിലാണ്​ പെട്രോളിനെക്കാള്‍ കൂടുതല്‍ വെള്ളമാണ് പമ്പിൽ നിന്ന് ലഭിച്ചതെന്ന്  കണ്ടെത്തിയത്​. തുടർന്ന്അ ദ്ദേഹം പൂയപ്പള്ളി  പോലീസ്  സ്റ്റേഷനിൽ അറിയിക്കുകയും  പൊലീസെത്തി പമ്പ്  അടപ്പിക്കുകയും ചെയ്തു.

ഈ പമ്പിലെ ടാങ്കിൽ  എങ്ങനെ വെള്ളമെത്തി എന്നും , എന്തുകൊണ്ട്​ വാഹനങ്ങൾ പണിമുടക്കിയെന്നതിനെപ്പറ്റിയുമുള്ള  ശാസ്​ത്രീയമായ പരിശോധന ഫലം വരേണ്ടതുണ്ട്​. എന്നാല്‍ മറ്റൊരു കാരണമായി പറയപ്പെടുന്നത്​ 10 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയതാണ്​. എഥനോള്‍ അടങ്ങിയ പെട്രോളില്‍ വെള്ളം കലരുന്നത്​ വാഹനങ്ങള്‍ക്ക് വന്‍​ കേടുപാടുകള്‍ ഉണ്ടാകാന്‍ കാരണമായേക്കും.

Back to top button