കോവിഡ് നിയന്ത്രണങ്ങൾ കുടിപ്പിച്ച കടുപ്പിച്ചു കേരളം പോലീസ്
ജനങ്ങൾക്ക് ഇനി പെറ്റി കാലം

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു പോലീസ് . പാവം ജനങ്ങൾക്ക് ഇനി പെറ്റികളുടെ മഴ. ജനങ്ങളെ പിഴിയാൻ പോലീസിന് സമ്മർദ്ദം ചെലുത്തി ഉന്നതരും . ഓരോ സ്റ്റേഷനിലും 1000 കേസ് ചുമത്തി പിഴ ഈടാക്കാനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം. ഇതോടു കൂടി ജനങ്ങൾക്ക് പെറ്റി അടിച്ചു കൊടുക്കാൻ നെട്ടോട്ടമോടുകയാണ് പോലീസ് . കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു ഇൻസ്പെക്ടര്മാര്ക്ക് ഈ നിർദ്ദേശം ലഭിച്ചത്. പോലീസ് ഉദ്യോഗസ്ഥരെ 10 സ്‌ക്വാഡുകൾ വീതം ആക്കണമെന്നും ഇതിലെ ഓരോ സ്‌ക്വാഡും 100 കേസുകൾ വീതം കണ്ടുപിടിച്ചു പിഴ ഈടാക്കാനും ആയിരുന്നു നിർദ്ദേശം. ഇങ്ങനെ ഓരോ സ്റ്റേഷനുകളിലും 1000 പെറ്റി കേസുകൾ വീതം എടുക്കണം.
പോലീസ് വലിയ ബാരിക്കേഡും സന്നാഹങ്ങളുമായി റോഡിലേക്കിറങ്ങിയപ്പോൾ അവരുടെ ഇര ആയത്തിലേറെയും പാവം ഇരുചക്ര വാഹന യാത്രക്കാർ ആയിരുന്നു. വാഹനയാത്രക്കാരെ മാത്രമല്ല പോലീസ് ചൂണ്ടയിട്ട് പിടിക്കാൻ ഒരുങ്ങുന്നത് മറിച്ചു മാസ്ക് ഇടാതെ പൊതു നിരത്തിൽ ഇറങ്ങുന്നവരെ കൂടിയാണ്. എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോന്നു അറിയാൻ വേണ്ടി നഗരത്തിലെ ചെക്കിങ് ശക്തമാക്കിയെന്നു സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. 2 ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ കോവിഡ് പ്രോട്ടോകോള്സ് പാലിക്കാതെ വിലക്ക് ലംഖിച്ച 397 പേർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു. കൂടാതെ രോഗ വ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഖിച്ച 145 പേർക്കെതിരെ പകർച്ചവ്യാധി പ്രീതിരോധ നിയമപ്രേകരമാണ് കേസ് എടുത്തത്. മാസ്ക് ധരിക്കാത്തതിന് 240 പേരിൽ നിന്നും ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപ പിഴ ഈടാക്കി. മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെ നിരത്തിലിറങ്ങിയ 2 വാഹങ്ങൾക്കെതിരെയും 3 കടകൾക്കെതിരെയും നിയമ നടപടികൾ സ്വീകരിച്ചു. ഇനിയുള്ള ദിവസങ്ങളിലും ശക്തമായ ചെക്കിങ് ഉണ്ടാകുമെന്നും നിയമങ്ങൾ നന്നായി പാലിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മിഷണർ വ്യക്തമാക്കിയിട്ടുണ്ട് .
മാത്രമല്ല ഷോപ്പിംഗ് മാളുകൾ , തീയേറ്ററുകൾ , തുടങ്ങി മറ്റു വ്യാപാര സ്ഥാപനങ്ങളിലെല്ലാം പൊതു ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നും മാസ്ക് ധരിക്കുന്നുണ്ടോ എന്നും ഉത്തരവാദിത്വപ്പെട്ടവർ ഉറപ്പ് വരുത്തണം.. ഹോട്ടലികളിലും മറ്റും കോവിഡ് പ്രോട്ടോക്കോൾസ് ശക്തമായി പാലിക്കണം.. ഭക്ഷണം പാകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും കോവിഡ് പരിശോധനകൾക്കു വിധേയമാകണം,.. കോവിഡ് പ്രോട്ടോകോള്സ് പാലിക്കാത്തവരുടെ പേരിൽ കേരള പകർച്ചവ്യാധി നിയമ പ്രകാരം കേസ് എടുക്കും അല്ലെങ്കി പിഴ ഈടാക്കും. കോവിഡ് ദിവസം പ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താനാണിപ്പോൾ ഈ നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുന്നത്.