Current Affairs

മുസ്ലിംസ് മാറി നില്ക്കു എന്ന വിവാദ ബോർഡുമായി കേരളം.

യൂപിയെ പോലെ ആവാൻ ശ്രമിച്ചു കേരളവും.

മുസ്ലിങ്ങൾക്ക് വില്ലൻ ആകാൻ ഒരുങ്ങി കേരളവും. പണ്ട് കവികൾ പാടിയത് പോലെ കേരളത്തിൽ ഹിന്ദുവും’ മുസൽമാനും ‘ക്രിസ്ടിയാനിയും എല്ലാം ഒന്ന് പോലെ എന്ന  മഹത് വചനങ്ങളെല്ലാം തന്നെ കേരളം കാറ്റിൽ പറത്തിയിരിക്കുകയാണ് ഇപ്പോൾ . ഒരു വിധത്തിൽ പറഞ്ഞാൽ  ദൈവത്തിന്റെ സ്വന്തം നാട്ടിൽ,  ദൈവത്തിന്റെ മക്കൾ എല്ലാവരും പലവിധ  ജാതിയുടെയും  മതത്തിന്റെയും പേരിൽ അടി കൂടുകയും കൊലപാതകങ്ങൾ നടത്തുകയും ചെയ്യുന്നത് കാണുമ്പോൾ ദൈവത്തിനു തന്നെ തലയിൽ മുണ്ടിട്ടു കുനിഞ്ഞിരിക്കേണ്ട അവസ്ഥ ആണ് ഉണ്ടാകുന്നത്.

ജാതിയുടെ പേരിൽ പരസ്പരം കൊല്ലാനും ഇല്ലാതാക്കാനും വരെ ഇന്ന് മനുഷ്യൻ മത്സരിക്കുന്നു. ഈ ഒരു കാര്യത്തിൽ യോഗിയുടെ  upyaaanu മറ്റുള്ള സംസ്ഥാനങ്ങളേക്കാൾ മുന്നിൽ എന്ന് നമ്മുക്ക് അറിയാം. പക്ഷെ ഇത്തരത്തിലാണ് കേരളത്തിന്റെ പോക്കെങ്കിൽ upkku കേരളം ഒരു വലിയ വെല്ലു വിളി ആയി മാറുക തന്നെ ചെയ്യും. നമുക്കറിയാം മുസ്ലിംസിനെ മാറ്റിനിർത്തി അല്ലെങ്കി അവർക്കു പ്രവേശനമില്ല എന്നൊരു ടൈറ്റിൽ നമ്മൾ മുൻപ് എവിടെയാണ് കണ്ടതെന്ന്. യുപിയിലെ dasna ദേവി മന്ദിരത്തിൽ കയറി ഒരല്പം വെള്ളമെടുത്തു  കുടിച്ചതിന്റെ പേരിൽ ഒരു മുസ്ലിം ബാലൻ വളരെ ക്രൂരമായി ആക്രമിക്കപ്പെട്ട കേസിലാണ് നാമടക്കമുള്ള ഓരോ വ്യക്ത്തിയും  ഇത് ആദ്യമായി കേൾക്കുന്നത്. ഇപ്പോൾ നമ്മുടെ കേരളത്തിലെ കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലത്തെ Sree Malliyottu Palottu കാവിലാണ് മുസ്ലിങ്ങളുടെ പ്രവേശനം വിലക്കിയ ബോർഡ്  പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉത്സവ സമയത്താണ് ഇത് ക്ഷേത്രത്തിൽ കാണാൻ ഇടയായത്..

dasna devi മന്ദിരത്തിലെ ബോർഡ് വന്നിട്ട് ഏറിയാൽ രണ്ടോ മൂന്നോ വര്ഷം മാത്രമേ ആകുന്നുള്ളു എങ്കിൽ, മല്ലിയോട്ട് പാലോട്ട് കാവിലെ, മുസ്ലിങ്ങൾക്ക് പ്രവേശനമില്ല എന്ന ബോർഡ് 40 വര്ഷങ്ങള്ക്കു മുൻപും കണ്ടവരുണ്ട്. ഇതിന്റെ ഒരു കാരണം എന്ന രീതിയിൽ അവർ വ്യക്തമാകുന്നത് മുസ്ലിം പുരുഷന്മാർ മാംസം ഭക്ഷിക്കും  സ്ത്രീകൾ ആർത്തവ സമയത്തും സഞ്ചരിക്കും അതു കൊണ്ടാണ് കാരണവന്മാർ ഇങ്ങനെ ചെയ്തിരിക്കുന്നത് എന്നാണ്. യോഗിയുടെ utterpradesh അല്ല ശെരിക്കും പറഞ്ഞാൽ മുസ്ലിം വിരുദ്ധ, അല്ലെങ്കി ജാതിയുടെയും മതത്തിന്റെയും പേര് ഉയർത്തിക്കാട്ടുന്ന സംസ്ഥാനം,  അത് നമ്മുടെ കേരളം തന്നെയാണ് . എന്തായാലും പ്രതിഷേധം ആളിക്കത്തിയപ്പോൾ ബോർഡ് അപ്രത്യക്ഷമായി . സിപിഎം ശക്‌തികേന്ദ്രമായ ഈ ഒരു സ്ഥലത്തു എങ്ങനെയാണു ഇത്തരത്തിൽ ഒരു ബോർഡ് വന്നതെന്നാരോപിച്ച് പാർട്ടിക്കകത്തും വലിയ വിമര്ശനങ്ങള് ആയിരുന്നു ഉയർന്നത്.. ഇതേ തുടർന്നാണ് എന്തായാലും, ബോർഡ് എടുത്ത് മാറ്റിയത്.

april 14 മുതൽ ഒരാഴ്ചക്കാലം ആണ് കാവിൽ വിഷുവിളക്കു ഉത്സവം നടക്കുന്നത്.  ഒരു പതിറ്റാണ്ട് മുൻപ് ഉത്സവവുമായി ബന്ധപ്പെട്ടു ഇവിടെ ചില സംഘര്ഷങ്ങള് നടന്നതിന്റെ പേരിലായിരുന്നത്രെ  മുസ്ലിങ്ങൾക്ക് ഉത്സവത്തിൽ വിലക്ക് ഏർപ്പെടുത്തിയത് . ഇതിനെതിരെ മുൻപും പ്രേതിഷേധം ഉണ്ടായിട്ടുണ്ട് എങ്കിലും ഇപ്രാവിശ്യത്തെ “പരസ്യ” ബോർഡ് കണ്ടാണ് ഇത്രയധികം പ്രേതിഷേധം ആളി പടർന്നത്. സിപിഎം ആസ്ഥനമായ പ്രദേശത്തു  ഉത്സവ കമ്മിറ്റിയിൽ അടക്കം പാർട്ടി അനുഭാവികൾ ഉൾപ്പെട്ടിട്ടും, എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു വീഴ്ച സംഭവിച്ചതെന്നാണ് സംശയം. എന്തായാലും  ജാതിയുടെയും മതത്തിന്റെയും വേര്തിരിവിൽ നമ്മുടെയൊക്കെ  ശരീരത്തിലെ ചോരയുടെ  നിറവും മാറുന്നുണ്ടോ എന്ന് ഇടക്കിടെ എങ്കിലും ഒന്ന് പരിശോധിക്കുന്നത് വളരെ നന്നായിരിക്കും.

Back to top button