Film News

നമ്മുടെ കേശുവും ശിവാനിയും വല്ലാതങ്ങ് മാറിപ്പോയല്ലോ, കുട്ടിത്താരങ്ങളുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ ഒരു പരമ്പര ആയിരുന്നു  ഉപ്പും മുളകും. ഉപ്പും മുളകിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പരമ്ബരയിലെ കുട്ടി താരങ്ങള്‍ തന്നെയായിരുന്നു  ആരാധകരെ കൈയ്യിലെടുക്കുന്നതും . ഇവരെ ഇഷ്ടപ്പെടാത്തവർ തന്നെ വളരെ ചുരുക്കമാണ്, ഇടക്ക് വെച്ച് ചില പ്രശ്ങ്ങൾ ഒക്കെ തന്നെ  ഉണ്ടായെങ്കിലും മികച്ച രീതിയിൽ തന്നെയായിരുന്നു ഉപ്പും മുളകും മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്.. ഇവരുടെ വീട്ടിലെ വിശേഷങ്ങളും കാഴ്ചകളുമൊക്കെയായിരുന്നു ഇതുവരെ പ്രേക്ഷകര്‍ കണ്ടിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ പരമ്ബര ഹിറ്റ് ചാര്‍ട്ടില്‍ മുന്നേറികൊണ്ടിരിക്കുകയായിരുന്നു . അപ്പോഴാണ് ലച്ചു ഈ സീരിയലിൽ നിന്നും പിന്മാറിയത്  . ഇത്  പരമ്പരക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു..

ലക്ഷങ്ങൾ ചിലവാക്കിയായിരുന്നു  പരമ്പരയിലെ ലച്ചുവിന്റെ വിവാഹം ഷൂട്ടിംഗ്  ചെയ്തത്’. എന്നാൽ  വിവാഹത്തിന്റെ എപ്പിസോഡ് കഴിഞ്ഞതോടെ ജൂഹി പഠനം മുടങ്ങും എന്ന കാരണം പറഞ്ഞു പരമ്ബരയിൽ നിന്നും മാറുകയായിരുന്നു. . ലോക്ക്ഡൗണിന് ശേഷം ആരംഭിച്ച പരമ്ബരയില്‍ പുതിയ താരമായ പൂജയും , പ്രേക്ഷകരുടെ പ്രിയപ്പെട്ട പാറുക്കുട്ടിയും ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരുന്നു. വളരെ മികച്ച രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്നു പരമ്പര അടുത്തിടെ ആണ് നിര്ത്തലാക്കിയത്.

ഉപ്പും മുളകിലെയും താരങ്ങളെ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്, പ്രേക്ഷകരുടെ ഹൃദയം കവർന്ന കഥാപാത്രങ്ങൾ ആയിരുന്നു കേശുവും ശിവാനിയും. ബാലതാരങ്ങളായി സ്‌ക്രീനിൽ നിറഞ്ഞുനിന്ന രണ്ടുപേരുടെയും ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്., ഫോട്ടോഗ്രാഫർ ജിഷ്ണു പകർത്തിയ ചിത്രങ്ങൾക്ക് നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയ നൽകുന്നത്. ഇതെന്തൊരുമാറ്റം ആണ് രണ്ടാൾക്കും സംഭവിച്ചിരിക്കുന്നത്. സിനിമകളിലേക്ക് ഉടനെ ഉണ്ടാകുമോ എന്ന് തുടങ്ങിയ സംശയങ്ങളും ആരാധകർ പങ്കിടുന്നു. രണ്ടുപേരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്, രണ്ടുപേരെയും കുറച്ചു നാളായി സ്‌ക്രീനിൽ കാണാതെ ഇരുന്ന് കണ്ടപ്പോൾ എന്തൊരു മാറ്റമാണ് , രണ്ടുപേരും വല്ലാതെ മാറിപ്പോയെല്ലോ എന്നാണു ആരാധകരുടെ ചോദ്യം. , എന്തായാലൂം ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് .

Back to top button