അപമാനിതയായി കെ.ജി.എഫ് നായിക!!!!

ഇന്ത്യയൊട്ടാകെ ഇപ്പോൾ കെജിഎഫ് തരംഗമാണ്, ചാപ്റ്റർ ഒന്നിലൂടെ ഇന്ത്യയെബാടും വമ്പൻ ജനപ്രീതി നേടിയ ചിത്രം ചാപ്റ്റർ 2വിൽ എത്തുമ്പോൾ ആരാധകർ ആവേശത്തോടെ കൊടുമുടിയിലാണ്. ഏപ്രിൽ 14നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.ആടുജീവിതത്തിലെ ചിത്രീകരണ തിരക്കുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ലഭ്യമല്ലാത്തതിനാൽ താരത്തിന് അഭാവത്തിൽ പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോൻ ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്. എന്നാൽ പരിപാടിക്കിടെ സുപ്രിയയുടെ പെരുമാറ്റം ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.
എന്നാൽ കഴിഞ്ഞദിവസം ചിത്രത്തിൻറെ പ്രചാരണാർത്ഥം കെജിഎഫ്ന്റെ അണിയറപ്രവർത്തകർ കൊച്ചിയിൽ സന്ദർശിച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ പൃഥ്വിരാജ് കുമാറാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. കൊച്ചിയിൽ കെജിഎഫ്ന്റെ പ്രചാരണ പരിപാടി സംഘടിപ്പിച്ചതും പ്രിത്വിരാജ് പ്രൊഡക്ഷൻസ് ആയിരുന്നു.പ്രചാരണ വേദിയിൽ എത്തിയ സുപ്രിയ ചിത്രത്തിലെ നായികയായ ശ്രീനിധിയെ മറുകിടന്നു നായകൻ യാഷിന് സ്വാഗതം ചെയ്യുകയായിരുന്നു. ജാള്യത മറച്ചു വെച്ച് കെ.ജി.എഫ് നായിക വീണ്ടും കൈ നീട്ടി ആശംസ നേരാൻ ഒരുങ്ങിയപ്പോൾ താരത്തെ കണ്ട ഭാവം നടിക്കാതെ സുപ്രിയ നടന്നു നീങ്ങുകയായിരുന്നു.സുപ്രിയയുടെ ഈ പെരുമാറ്റരീതി ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. സ്റ്റാർഡം ഇല്ലാത്തതിനാലാണ് ശ്രീനിധിയെ അവഗണിച്ചത് എന്നാണ് പ്രേക്ഷകർ വാദിക്കുന്നത്. വേദിയിലെത്തിയ സുപ്രിയ താനും പൃഥ്വിരാജും കെ.ജി.എഫിന്റെ വലിയ ഒരു ആരാധകരാണെന്നും ചിത്രത്തിൻറെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണെന്നും പറഞ്ഞു.