കിഫ്ബിയാണ് കേരളത്തിന് ഏറ്റവും ദ്രോഹം,ഓരോ കേരളീയന്റെ തലയിലും 1.2 ലക്ഷം കടം, ആര് മടക്കിക്കൊടുക്കും?
പിണറായി സർക്കാരിന്റെ കിഫ്‌ബി അഴിമതിയെ ചോദ്യം ചെയ്തുകൊണ്ട് ഇ ശ്രീധരൻ

കേരളസര്‍ക്കാര്‍ അഭിമാനമായി പറയുന്ന കിഫ്ബി കേരളത്തിന് ഏറ്റുവും വലിയ ദോഷമാണെന്നും ആര് കടം വീട്ടുമെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍. കടംവാങ്ങി കടംവാങ്ങി കേരളം മുടിയുമെന്നും ഇതെല്ലാം ആരു വീട്ടുമെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രം അനുമതി നല്‍കിയ പാലങ്ങളുടേയും റെയില്‍വേയുടെയും പല പദ്ധതികളും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന് വേണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹം കേരളസര്‍ക്കാരിനെയും പദ്ധതികളെയും വിമര്‍ശിച്ചത്. കിഫ്ബി എന്നാല്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും പറയുന്ന പരിധിയ്ക്ക് അപ്പുറത്ത് പോയി കടംവാങ്ങിക്കുക എന്നതാണ്. ഓരോ കേരളീയന്റെ തലയിലും ഇപ്പോൾ 1.2 ലക്ഷം രൂപയാണ് കടുമുള്ളത്. കിഫ്ബി കടം വാങ്ങി ചെയ്ത പണികളൊന്നും ലാഭകരമല്ലെന്നും അതെല്ലാം ആര് മടക്കിക്കൊടുക്കുമെന്നും ചോദിച്ചു.
തങ്ങളുടെ പാർട്ടിയുടെ ഇഷ്ടം പോലെ സ്വന്തം പേര് കൂട്ടുന്ന പദ്ധതികളിലാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് . അല്ലാതെ സംസ്ഥാനത്തിന്റെ ആവശ്യം അറിഞ്ഞുള്ള പദ്ധതികള്‍ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയിട്ടില്ല. അനുമതി ലഭിച്ച പല റെയില്‍വേ പ്രോജക്റ്റും എല്‍ഡിഎഫ് സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചു. നിലമ്ബൂര്‍ നഞ്ചംകോട് ലൈന്‍, തിരുവന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ ഇതൊന്നും സര്‍ക്കാരിന് വേണ്ടേ എന്നും ചോദിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്തു ഗുണമെന്നു നോക്കിയും അവര്‍ക്ക് താല്‍പ്പര്യമുള്ളതുമാണ് നടത്തുന്നത് . രാജ്യത്തിന് ഗുണമുണ്ടാകുന്ന കാര്യങ്ങള്‍ നോക്കി ഒന്നും ചെയ്യുന്നില്ല. സില്‍വര്‍ ലൈന്‍ കൊണ്ട് കേരളത്തിന് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല, നാടിന് ഗുണമുണ്ടാകണം എന്ന് വിചാരിച്ചാണ് പാലാരിവട്ടം പാലം പണി ഏറ്റെടുത്തത്. മറ്റാരെങ്കിലും ഏറ്റെടുത്താല്‍ 18 മാസമെങ്കിലും പിടിക്കുന്ന പണി അഞ്ചര മാസം കൊണ്ടു പൂര്‍ത്തിയാക്കാനായിരുന്നു സർക്കാരിന്റെ ശ്രമം.
രാഷ്ട്രീയ സൗകര്യം കിട്ടുന്നത് മാത്രം നോക്കുന്നതിന് പകരം രാജ്യത്തിന് വേണ്ടത് എന്താണോ അതാണ് ചെയ്യേണ്ടത്. ആരോഗ്യ മേഖലയില്‍ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുള്ള കേന്ദ്ര സര്‍ക്കാര്‍ പക്ഷേ വിദ്യാഭ്യാസമേഖലയില്‍ ഒന്നും ചെയ്തില്ല. കോളേജുകളും സര്‍വകലാശാലകളും പാര്‍ട്ടി നേതാക്കളെ കുത്തി നിറച്ചിരിക്കുകയാണ്. ആരോഗ്യമേഖല നന്നായി പോകുന്നതിന്റെ ക്രെഡിറ്റ് ശൈലജടീച്ചര്‍ക്ക് കൊടുക്കേണ്ടതാണെന്നും പറഞ്ഞു. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ വ്യവസായങ്ങള്‍ വരേണ്ടതുണ്ട്. 20 വര്‍ഷമായി ഒരു നല്ല വ്യവസായം വന്നിട്ടില്ല. വരാന്‍ സമ്മതിക്കാത്ത രീതിയിലുള്ള മനോഭാവം ആള്‍ക്കാര്‍ മാറ്റണം.
കേരളത്തില്‍ പ്രളയമുണ്ടായതിന്റെ കാരണം പോലും സര്‍ക്കാര്‍ കണ്ടുപിടിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു മനുഷ്യനിര്‍മിത പ്രളയമാണ്, സ്വാഭാവികമല്ല. ഒരു വിദഗ്ദ്ധ സമിതി ഉണ്ടാക്കി പ്രളയത്തിന്റെ കാരണവും വരാതിരിക്കാന്‍ എന്ത് ചെയ്യണം എന്നും കണ്ടെത്തണം. ഒരു നടപടിയും എടുത്തിട്ടില്ല. പ്രളയം ബാധിച്ചവരുടെ പുനരധിവാസം ഇതുവരെ കഴിഞ്ഞിട്ടില്ല. അപ്പോള്‍ പിന്നെ പുനരധിവാസം സര്‍ക്കാറിന്റെ നേട്ടമായി പറയാന്‍ സാധിക്കില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. എന്നാൽ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്.തൊട്ടു പിന്നാലെയാണ് അദ്ദേഹത്തിന്റെ പൊട്ടിത്തെറിച്ചുള്ള ഈ ചോദ്യങ്ങൾ! എന്തായാലും ഇത്തരം ചോദ്യങ്ങളോട് പിണറായി സർക്കാർ എങ്ങനെ പ്രീതികരിക്കുമെന്നു നമുക്ക് കണ്ടുതന്നെ അറിയാം…..!