Local News

കൊല്ലം അഞ്ചലിൽ ദൃശ്യം മോഡൽ കൊലപാതകം

കൊല്ലം അഞ്ചലിൽ യുവാവിനെ അമ്മയും സഹോദരനും ചേർന്ന് കൊന്നു കുഴിച്ചുമൂടി . ദൃശ്യം മോഡൽ  കൊലപാതകമാണ്  ഇവിടെ അരങ്ങേറിയതു  . മോഷണകേസിലെ പ്രതിയും ഇവരുടെ ബന്ധുവും ആയ ഒരാളാണ് രണ്ടു വർഷങ്ങള്ക്കു ശേഷം ഇപ്പോൾ ഈ രഹസ്യം പുറത്തു കൊണ്ടുവന്നത് .ഭാരതിപുരം സ്വദേശിയായ ഷാജിയാണ് സ്വന്തം അമ്മയുടെയും സഹോദരന്റെയും ക്രൂരതക്ക് ഇരയായത് . കൊല്ലപ്പെട്ട ഷാജി പീറ്റർ ചില മോഷണക്കേസിലെ പ്രീതികൂടെ ആണ് . രണ്ടു വർഷം മുൻപ് ഒരു പോത്തു മോഷണവുമായി ബന്ധപെട്ടു ഏരൂർ പോലീസ് ഷാജിക്കെതിരെ കേസ് എടുത്തിരുന്നു . എന്നാൽ പോലീസ് പലതവണ ഷാജിയെ അന്വേഷിച്ച വീട്ടിൽ എത്തിയപോലൊക്കെയും അയാൾ മലപ്പുറത്തു ഒളുവിൽ കഴിയുകയാണ് എന്നായിരുന്നു ബന്ധുക്കളുടെ മറുപടി . ഷാജി ഒരു കേസിലെ പ്രതിയായതിനാലും തങ്ങൾ തേടുന്ന വ്യക്തി ആയതിനാലും സ്വാഭാവികമായും പോലീസ് അത് വിടുകയും , ഷാജി  എപ്പോഴെങ്കിലും നാട്ടിൽ തിരികെ എത്തുമ്പോ പിടികൂടാം എന്ന നിലപാട് സ്വീകരിയ്ക്കുകയും ചെയ്തു .

 

എന്നാൽ ഷാജിയുടെ ഒരു ബന്ധു മറ്റൊരു മോഷണ കേസും ആയി ബന്ധപെട്ടു ഇവരുടെ വീട്ടിൽ ഒളുവിൽ  താമസിക്കാൻ  എത്തി . ഇയാൾ തന്നെ ആണ് പത്തനംതിട്ട d y s p യോട്  ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത് . ഏതോ  ഒരു  ദുർബല സാഹചര്യത്തിൽ ഷാജിയുടെ ‘അമ്മ പൊന്നമ്മ തന്നെ ആണ്  താനും തന്റെ മകൻ  സജി പീറ്ററും ചേർന്ന് ഷാജിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കാര്യം  ബന്ധുവിനോട് തുറന്നു പറഞ്ഞത് . തുടർന്നാണ് ഇയാൽ പോലീസിൽ വിവരം അറിയിച്ചത് .  പിനീട് പോലീസ് എത്തി മൊഴിരേഖപെടുത്തുകയും ചെയ്തു .  നിലവിൽ പൊന്നമ്മയും സജിയും പോലീസ് കസ്റ്റഡിയിൽ ആണ് .

വിവരം നൽകിയ  ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ  ഇവർ താമസിക്കുന്ന പുരയിടത്തിൽ തന്നെ ആണ് മൃതദേഹം മറവു ചെയ്തിരിക്കുന്നത് .  വളരെ ഒറ്റപ്പെട്ട ഒരു സ്ഥലത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത് . പരിസരവാസികൾക്കും ഈ കുടുംബത്തെ പറ്റി നല്ല അഭിപ്രായം ഒന്നും അല്ല ഉള്ളത്  .  വരും ദിവസങ്ങളിൽ ഷാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് .

Back to top button