Celebraties

വീണ്ടും ഒരു അതിശയം ക്യാന്‍വാസിൽ സൃഷ്ടിച്ച് കോട്ടയം നസീര്‍

വളരെ മികച്ചൊരു ഹാസ്യ താരം എന്ന നിലയിൽനിന്ന് ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തി ഒരു ആര്‍ട്ടിസ്റ്റായി മായാവിദ്യ കാഴ്‌ചവെക്കുകയാണ് ആരാധകരുടെ പ്രിയ താരം കോട്ടയം നസീര്‍. മിമിക്രിയിലൂടെ മാത്രമല്ല  ചിത്രം വരയിലൂടെയും ആരാധകരെ വിസ്മയിപ്പിക്കുകയാണ്  നസീര്‍. കുറച്ചു ദിവസങ്ങൾക്ക് മനോജ് കെ ജയൻ അഭിനയിച്ച അനന്തഭദ്രം എന്ന ചിത്രത്തിലെ ദിഗംബരന്‍ എന്ന കഥാപാത്രത്തിന്റെ വളരെ മനോഹരമായ പെയിന്റിംഗ്  വളരെ ജനശ്രദ്ധ നേടിയിരുന്നു.

jayasurya.image
jayasurya.image

ഇപ്പോള്‍ വരകളുടെ ലോകത്താണ് കോട്ടയം നസീര്‍.ഈശോയിലെ ജയസൂര്യ കഥാപാത്രത്തെ ക്യാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുകയാണ് നടൻ. തന്നെ എപ്പോഴും അതിശയിപ്പിക്കുന്ന ആളാണ് നസീര്‍ ഇക്ക എന്ന് പറഞ്ഞുകൊണ്ട് ഈശോയിലെ തന്റെ കഥാപാത്രത്തിന്റെ പെയിന്റിംഗ് ജയസൂര്യ പങ്കുവച്ചു.

manoj k jayan
manoj k jayan

‘എന്നെ എപ്പോഴും അതിശയിപ്പിക്കുന്ന ആളുകളില്‍ ഒരാളാണ് നസീര്‍ക്ക, അത് അദ്ദേഹത്തിന്റെ അത്ഭുതകരമായ അനുകരണ നൈപുണ്യമോ ചിത്രകലയോ ആകട്ടെ, തിരഞ്ഞെടുക്കുന്ന ഏത് മേഖലയിലും അദ്ദേഹം മികവ് പുലര്‍ത്തുന്നു. അദ്ദേഹത്തിനുള്ളിലെ സംവിധായകനും അതിശയിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്, അത് വളരെ അകലെയാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലായ്പ്പോഴും സ്‌നേഹവും ബഹുമാനവും മാത്രം’- ജയസൂര്യ കുറിച്ചു. മാത്രമല്ല കോട്ടയം നസീര്‍ വരച്ച ചിത്രങ്ങള്‍ കാണുവാന്‍ അദ്ദേഹത്തിന്റെ പേജ് സന്ദര്‍ശിക്കുവാനും നടന്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചു.

Back to top button