Local News

ഉറപ്പിച്ച വിവാഹത്തിൽ നിന്നും പിന്മാറി, യുവതി ആത്മഹത്യ ചെയ്തത സംഭവത്തിൽ കാമുകനെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വരനെ അറസ്റ് ചെയ്തു, പള്ളിമുക്ക് സ്വദേശിയും സീരിയല്‍ താരം ലക്ഷ്മി പ്രമോദിന്റെ ഭര്‍തൃ സഹോദരനുമായ ഹാരിഷ് മുഹമ്മിദിനെയാണ് കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പെൺകുട്ടിയുമായി ഉറപ്പിച്ച വിവാഹത്തിൽ നിന്നും ഇയാൾ പിന്മാറുക ആയിരുന്നു, ഇതിൽ മനംനൊന്താണ് പെൺകുട്ടി കീവനൊടുക്കിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ റംസി(24) വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.

ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കുമെന്നാണ് സൂചന. ഇന്ന് വൈകുന്നേരമാണ് കൊട്ടിയം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്ത പുറത്ത് വന്നതോടു കൂടി ഹാരിഷിനെതിരെ ശക്തമായ ജനരോഷം പൊട്ടിപുറപ്പെട്ടിരുന്നു.

കഴിഞ്ഞ 10 വര്‍ഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു. പ്ലസ്ടു കഴിഞ്ഞ് പള്ളിമുക്കിലെ കംപ്യൂട്ടര്‍ സെന്ററില്‍ പഠിക്കാന്‍ പോകുമ്ബോഴാണ് ഹാരിഷ് റംസിയുമായി പരിചയത്തിലാവുകയും പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തത്. ഇതിനിടയില്‍ ഹാരിഷ് റംസിയുടെ പിതാവ് റഹീമിനെ കണ്ട് തനിക്ക് വിവാഹം കഴിച്ച്‌ നല്‍കണമെന്നും സ്വത്തും പണവുമൊന്നും വേണ്ട പൊന്നുപോലെ നോക്കികൊള്ളാമെന്നും പറഞ്ഞിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്നതിനാല്‍ അത് കഴിഞ്ഞതിന് ശേഷം വിവാഹത്തെകുറിച്ച്‌ ചിന്തിക്കാമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.

വളയിടല്‍ ചടങ്ങുകളും സാമ്ബത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. പലപ്പോഴായി റംസിയയുടെ കുടുംബത്തില്‍ നിന്ന് ഇയാള്‍ അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നതായും അടുത്തിടെ മറ്റൊരു വിവാഹത്തിനു തയാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.  റംസി മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ഹാരിസിന്റെ അമ്മയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.

Back to top button