Local News

കോവിഡ് വ്യാ​പ​നം ;കേരളനി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഉ​പേ​ക്ഷി​ക്കാ​ന്‍ ധാ​ര​ണ​യാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

അനുദിന കോവിഡ്  വർധന സാഹചര്യത്തിൽ. സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍  ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​യ്ക്കാ​നും ച​വ​റ, കു​ട്ട​നാ​ട് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ വേ​ണ്ടെ​ന്നു വ​യ്ക്കാ​നും ധാ​ര​ണ​യാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

സാ​ധാ​ര​ണ ഏ​പ്രി​ലി​ലാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ 2021 മാ​ര്‍​ച്ച്‌ 10ന് ​പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ല്‍ വ​രാ​നാ​ണ് സാ​ധ്യ​ത. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ര്‍ പ​കു​തി​യോ​ട ന​ട​ന്നാ​ല്‍ മൂ​ന്ന് പൂ​ര്‍​ണ മാ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അം​ഗ​ങ്ങ​ള്‍​ക്ക് പ്ര​വൃ​​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ല്‍ കാ​ര്യ​മാ​യി പ്ര​വൃ​ത്തി​ക്കാ​ന്‍ ഇ​വ​ര്‍​ക്ക് പ​റ്റി​ല്ല.

CM
CM

അ​ഞ്ച് വ​ര്‍​ഷ​ത്തേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തും മൂ​ന്ന് മാ​സ​ത്തേ​ക്കു​ള്ള​തും താ​ര​ത​മ്യം ചെ​യ്യ​രു​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​നാ​വാ​ത്ത ബാ​ധ്യ​ത​യാ​ണ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പും ത​മ്മി​ല്‍ കാ​ത​ലാ​യ മാ​റ്റ​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

meeting
meeting

കോ​വി​ഡ് ക​ണ​ക്കി​ലെ​ടു​ത്ത് ഉ​പ​തെ​ഞ്ഞെ​ടു​പ്പ് ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് എ​ല്ലാ ക​ക്ഷി​ക​ളും ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തി​നാ​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് അ​ഭ്യ​ര്‍​ഥി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് അ​ല്‍​പ്പ​മൊ​ക്കെ മാ​റ്റി​വ​യ്ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ല്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ദീ​ര്‍​ഘ​മാ​യി നീ​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ സാ​ധി​ക്കി​ല്ല.

സർവകക്ഷി യോഗത്തിൽയെടുത്ത  തീരുമാനങ്ങൾ ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കുമെന്നു     മു​ഖ്യ​മ​ന്ത്രി പറഞ്ഞു .

Back to top button