“കോഴിപ്പങ്ക്” പാടി ശ്രീനാഥ് ഭാസി

യുവതാരം ശ്രീനാഥ് ഭാസി പാടി അഭിനയിച്ച “കോഴി പങ്ക്” എന്ന സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. പ്രശസ്ത കവി സച്ചിദാനന്ദന്റെ കവിതയുടെ സംഗീത ആവിഷ്‌ക്കാരമായ ‘കോഴിപങ്ക്” ശ്രദ്ധേയമാകുന്നു. ഡാ തടിയാ, ഗ്യാങ്സ്റ്റർ, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് അഭിലാഷ് എസ് കുമാർ ആണ് പാട്ടിന്റെ സംവിധാനം നിർവഹിച്ചത്. മുഹ്സിൻ പരാരിയാണ് നിർമാണം.
‘എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ…’ എന്നു തുടങ്ങുന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണിപ്പോൾ. കെ.സച്ചിദാനന്ദൻ വരികളൊരുക്കിയ ഗാനം ചിട്ടപ്പെടുത്തിയത് ഡാ തടിയാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം ശേഖർ മേനോൻ ആണ്. ജയേഷ് മോഹൻ പാട്ടിന്റെ ചിത്രീകരണവും ജോയൽ കവി എഡിറ്റിങ്ങും നിർവഹിച്ചു.
വനപ്രദേശത്ത് ചിത്രീകരിച്ച ഈ വീഡിയോയിൽ ഭാസിയും ശേഖറും സംഗീതത്തിന് അനുസൃതമായി സഞ്ചരിക്കുന്നു. പാട്ടിന്റെ അവസാന പകുതിയിലേക്ക്, ഭാസിയുടെ സ്വരം സമീപകാലത്തെ നിരവധി രാഷ്ട്രീയ സംഭവങ്ങളുടെ ദൃശ്യങ്ങളൾ ആനിമേഷനുകളായി മിന്നിത്തിളങ്ങുന്നു ,അട്ടപടിയിൽ വിശന്ന മനുഷ്യനായ മധുവിനെ കൊന്നത്, മുഹമ്മദ് അഖ്ലക്കിന്റെ ദാദ്രി ജനക്കൂട്ടം, രോഹിത് വെമുലയുടെ മരണം , പത്രപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്നത്, പൗരത്വ ഭേദഗതി നിയമം (സിഎഎ), എൻആർസി (നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്), ഷഹീൻ ബാഗ് പ്രതിഷേധം, എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാനുള്ള സമരങ്ങൾ എന്നിവയ്‌ക്കെതിരെ പ്രതിഷേധിച്ച ജാമിയ മില്ലിയ വിദ്യാർത്ഥികൾക്കെതിരായ ആക്രമണം.വിഷ്വലുകൾ മിന്നുന്നതിനിടയിൽ, സച്ചിദാനന്ദന്റെ വാക്കുകൾ പറയുന്നു, ‘എല്ലുകളും പല്ലുകളും മുട്ടയും കോഴിയുടെ മുലകളും എടുക്കുക’.
‘കോഴിപങ്ക്’ ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കിയിരിക്കുകയാണ്. താളവും പ്രാസവും ഒപ്പിച്ച വരികളും ആവിഷ്കാരത്തിലെ വ്യത്യസ്തതയും ഒപ്പം ശ്രീനാഥ് ഭാസിയുടെ ആലാപനവും പാട്ടു പ്രമികൾക്കിടയിൽ ചർച്ചായായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ് പാട്ടിന് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.