ബീഫ് ഉപയോഗിക്കില്ല എന്ന കൃഷ്ണകുമാറിന്റെ വാദം പൊളിച്ച് മകൾ അഹാനയുടെ പോസ്റ്റ്

മലയാളികൾക്ക് ഏറെ സുപരിചിതമായ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയിൽ ഏറെ സജീവമായ ഇവർ വളരെ പെട്ടന്നനാണ് മലയാളികൾക്ക് പ്രിയങ്കരർ ആയി മാറിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ ദിയ, ഇഷാനി, ഹൻസിക,അഹാന എന്നിവരും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയിൽ വളര activ ആണ് . ഇവരുടെ വീട്ടിലെ വിശേഷങ്ങളൊക്കെ അറിയാൻ പ്രേക്ഷകർക്ക് എല്ലാം വളരെ താൽപര്യവുമാണ്. കുടുംബത്തിന്റെ വിശേഷങ്ങളുമായി പലപ്പോഴും കൃഷ്ണകുമാർ രംഗത്തെത്താറുണ്ട്. വീട്ടിലെയും അംഗങ്ങളുടെയും മുഴുവൻ വിശേഷങ്ങളും ഇവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ കൂടി പങ്കുവെക്കാറുണ്ട്.
താരത്തിന്റെ മൂന്നാമത്തെ മകൾ ദിയ ഒഴികെ ബാക്കി മൂന്ന് പെൺമക്കളും ഇതിനോടകം സിനിമയിലും തങ്ങളുടെ സാനിദ്യം അറിയിച്ച് കഴിഞ്ഞു. മൂത്ത മകൾ അഹാന ആകട്ടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച മുന്നേറിക്കൊണ്ട് ഇരിക്കുകയാണ് ഇപ്പോൾ . പൊതു വേദികളിലും റിയാലിറ്റി ഷോകളിലും എല്ലാം തന്നെ കുടുംബസമേതം എത്താറുള്ള കൃഷ്ണകുമാർ തങ്ങളുടെ വിശേഷങ്ങൾ എല്ലാം രസകരമായ രീതിയിൽ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കൃഷ്ണകുമാറിന് നിരവധി ആരാധകർ ആണ് രാഷ്ട്രീയത്തിലും ഉള്ളത്. ഈ അടുത്ത ഇടക്ക് താൻ ബിജെപിക്കാരൻ ആയത്കൊണ്ട് തന്റെ മകളെ പൃഥ്വിരാജ് സിനിമയിൽ നിന്നും ഒഴിവാക്കിയെന്നു തുറന്നു പറച്ചിൽ നടത്തിക്കൊണ്ടും കൃഷ്ണ കുമാർ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയാണ് കൃഷ്ണകുമാർ . കുറച്ച് നാളുകൾക്ക് മുൻപ് കൃഷ്ണകുമാർ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
തന്റെ വീട്ടിൽ ബീഫ് കയറ്റാറില്ലെന്നും ബീഫ് കഴിക്കുന്നത് തീർത്തും തെറ്റായ കാര്യം ആണെന്നും നമുക്ക് പാൽ തരുന്ന ജീവിയായ പശുവിനെ കഴിക്കുന്നത് വളരെ മോശമായ ഒരു കാര്യം ആണെന്നുമായിരുന്നു ഇന്റർവ്യൂ യിൽ താരം പറഞ്ഞത്.
എന്നാൽ അഹാന അടുത്തിടെ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇതിനെതിരെ ഇപ്പോൾ ആളുകൾ കുത്തിപൊക്കിയിരിക്കുന്നത്.. ‘അമ്മ എപ്പോൾ നല്ല ആഹാരം കണ്ടാലും എന്നെ ഓർക്കും, ഞാൻ എപ്പോൾ നല്ല ആഹാരം കണ്ടാലും അമ്മയെയും ഓർക്കും.. അമ്മയുമായി ഇത് പങ്കുവെച്ച് കഴിക്കാൻ കഴിയാത്തതിൽ തനിക്കു വളരെയേറെ മിസ്സിംഗ് ഉണ്ടെന്നും , ‘അമ്മ ഉണ്ടായിരുന്നെങ്കിൽ ഈ ഫുഡ് വളരെയേറെ ഇഷ്ടപ്പെട്ടേനേം. .’ എന്നുമാണ് അഹാന ബീഫ് വിഭവങ്ങളുടെ ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചിരുന്നത്.. ഇതോടെ കൃഷ്ണകുമാർ കള്ളം പറഞ്ഞതാണോ എന്നാണു ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.