Film News

ഈ പെൺകുട്ടികൾ ഒരു ചിത്രം ഇട്ടാൽ ഇന്നും അതിനു അടിയിൽ പോയി ചാണകം കോണകം എന്ന് കമന്റിട്ടു പഴയ സൈബർ ബുള്ളിയിങ്ങിന്റെ ബാക്കി ഓര്മിപ്പിക്കാൻ മാത്രം ബുദ്ധി വികാസമേ ഇന്ന് കേരളത്തിൽ പലർക്കും ഉള്ളൂ

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടൻ കൃഷ്ണകുമാർ, താരത്തിനെ പോലെ തന്നെ താരത്തിന്റെ മക്കളും മലയാളികൾക്ക് വളരെപരിചിതമാണ് , ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് താരത്തിനെകുറിച്ചുള്ള ഒരു പോസ്റ്റാണ്, തന്റെ പെണ്മക്കളെ ജീവന് തുല്യം സ്നേഹിക്കുന്ന താരത്തിന്റെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ

പോസ്റ്റ് വായിക്കാം

കൃഷണ കുമാർ എന്ന പുരുഷന് ഞാൻ കൊടുക്കുന്ന ക്രെഡിബിലിറ്റി മുഴുവൻ ഈ അഞ്ചു മുഖങ്ങളിലെ ആത്മവിശ്വാസം ആണു… പെൺകുട്ടികൾ ഒന്നിൽ കൂടുതൽ ആയാൽ തന്നെ വാടി പോകുന്ന വീടുകൾക്ക് ഇടയിൽ പെണ്ണുങ്ങളെ കൊണ്ടൊരു പൂന്തോട്ടം തീർത്ത മനുഷ്യൻ… സിനിമ ലോകത്ത് അവസരങ്ങൾക്ക് വേണ്ടി സകലതും സമർപ്പിക്കേണ്ടി വരുമെന്ന് പേടിപ്പെടുത്തുന്ന സമൂഹത്തിൽ,,, ഇമേജ് ഭയത്തിൽ മൂത്ത കൊമ്പമ്മാര് നിലപാട് എടുക്കാൻ മടിക്കുന്ന സമയങ്ങളിൽ ഒളിവും മറവും ഇല്ലാതെ,, സ്വീകരിക്കപ്പെടില്ലെന്നു ഉറപ്പുണ്ടായിട്ടും.,, അവനവനെ വെളിപ്പെടുത്താൻ ധൈര്യം കാണിച്ചു കടന്നു വരുന്ന പെൺകുട്ടികൾ എത്രയുണ്ടാവാം?? ലോകത്തൊന്നിനു വേണ്ടിയും സ്വന്തം സ്വത്വ ബോധം നഷ്ടപ്പെടുത്തരുത് എന്ന് പഠിപ്പിച്ച വിട്ട പെൺകുട്ടികളെ കുറിച്ച്,,

അതിനി നാലായാലും പത്തായാലും ഒരച്ഛനും അമ്മയും എന്തിനു വേവലാതി പെടണം… .. ഈ പെൺകുട്ടികൾ ഒരു ചിത്രം ഇട്ടാൽ. ഇന്നും അതിനു അടിയിൽ പോയി ചാണകം കോണകം. എന്ന് കമന്റിട്ടു പഴയ സൈബർ ബുള്ളിയിങ്ങിന്റെ ബാക്കി ഓര്മിപ്പിക്കാൻ മാത്രം ബുദ്ധി വികാസമേ ഇന്ന് കേരളത്തിൽ പലർക്കും ഉള്ളൂ.. . പക്ഷേ അത് കൊണ്ടൊന്നും വാടി പോവാനല്ല ഈ പൂന്തോട്ടം അവര് നട്ടു നനച്ചിട്ടുള്ളത്.. സാംസ്‌കാരിക ഊര് വിലക്ക് കൽപ്പിക്കപ്പെടും എന്നറിഞ്ഞു കൊണ്ടു തന്നെയാണ് അച്ഛൻ രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പും. മക്കൾ കലരംഗത്തെ തിരഞ്ഞെടുപ്പും നടത്തുന്നത് .. നട്ടെല്ലുറച്ച പെണ്ണുങ്ങൾക്കും അവരുടെ കാവൽക്കാരനും. വിജയാശംസകൾ

Back to top button