ഐപിഎല്‍ നിയന്ത്രിക്കുന്ന തന്റെ സുഹൃത്തായ അമ്ബയറെ പുകഴ്ത്ത് നടന്‍ കൃഷ്ണകുമാര്‍

ദുബായിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ 2020 മത്സരങ്ങൾ നിയന്ത്രിക്കുന്ന തന്റെ സുഹൃത്തായ അമ്ബയറെ പുകഴ്ത്തിയുള്ള കൃഷ്ണൻകുമാറിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു, കേരളം കണ്ടതിൽ വെച്ച് ഏറ്റവും പ്രഗത്ഭനായ ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍ ആണ് അനന്തപത്മനാഭൻ എന്നാണ് കൃഷ്ണൻകുമാർ പറഞ്ഞിരിക്കുന്നത്. കൃഷ്ണൻകുമാർ തന്റെ സോഷ്യൽ മീഡിയിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ
സുന്ദരമായ ഒരു അനുഭവമാണ്, നമ്മുടെ സഹപാഠികള്‍ വ്യത്യസ്ത മേഖലകളില്‍, അവരുടെ കഴിവുതെളിയിച്ചു ഉന്നതങ്ങളില്‍ എത്തുന്നത് നമുക്ക് കാണാന്‍ കഴിയുന്നത്. കോളേജ് കാലത്തെ(എംജി കോളേജ്, തിരുവനന്തപുരം) ഞങ്ങളുടെ ഇടയിലെ ക്രിക്കറ്റ് താരം ആയിരുന്നു അനന്തപദ്മനാഭന്‍. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ലെഗ്‌സ്പിന്നര്‍മാരില്‍ ഒരാള്‍ എന്നുതന്നെ വിശേഷിപ്പിക്കാം അനന്തനെ. അന്നത്തെ കാലത്ത് സൗത്ത് ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വരുക എന്ന് പറഞ്ഞാല്‍ അതികഠിനം.
അപ്പോള്‍ കേരളത്തിന്റെ കാര്യം പറയാനുമില്ല. രഞ്ജി ട്രോഫി മത്സരങ്ങളില്‍ കേരളത്തിന്റെ ക്യാപ്റ്റനായും, ഇന്ത്യ A ടീമിനും വേണ്ടി കളിച്ച അനന്തന്‍ കേരളം കണ്ട മികച്ച ആള്‍റൗണ്ടര്‍മാരില്‍ ഒരാള്‍ കൂടി ആണ്. ഇന്ന് അനന്തന്‍ ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന, ക്രിക്കറ്റ് ലോകം അറിയുന്ന ഒരു ലോകോത്തര അമ്ബയര്‍ ആണ്. ദുബായില്‍നടക്കുന്ന IPL 2020 യിലെ ഇന്നത്തെ മത്സരത്തില്‍ അനന്തന്‍ അമ്ബയര്‍ ആയി നില്കുന്നത് കണ്ടപ്പോള്‍ വളരേ സന്തോഷവും അഭിമാനവും തോന്നി. അനന്തനും കുടുംബത്തിനും ആശംസകള്‍ നേരുന്നു