Film NewsUncategorized

തന്റെ ഭാര്യയെ വാനോളം പുകഴ്ത്തി കൃഷ്ണശങ്കർ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയനായ നടനാണ് കൃഷ്‍ണശങ്കര്‍. നേരം എന്ന സിനിമയിലൂടെ 2013ൽ സിനിമാലോകത്തെത്തിയ കൃഷ്ണശങ്കർ എട്ട് വര്‍ഷങ്ങള്‍ക്കിടെ ചെറുതും വലുതുമായ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. റെഡ് വൈൻ, ലോ പോയിന്‍റ്, ഭയ്യ ഭയ്യ, പ്രേമം, മരുഭൂമിയിലെ ആന, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, തൊബാമ, അള്ള് രാമേന്ദ്രൻ, മറിയം വന്നു വിളക്കൂതി, മണിയറയിലെ അശോകൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഇപോഴിതാ കൃഷ്‍ണശങ്കര്‍ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നൊരു പോസ്റ്റാണ് ഇപ്പോൾ viral ആയിരിക്കുന്നത് . സിനിമയിലെത്തും മുമ്പാണ് കൃഷ്ണശങ്കർ വിവാഹിതനായത്. 2012ലായിരുന്നു നീനയുമായുള്ള വിവാഹം. 2013ലാണ് നേരത്തിൽ മാണിക്കുഞ്ഞ് എന്ന കഥാപാത്രമായി കൃഷ്ണശങ്കർ സിനിമയിലെത്തിയത്. 2015ൽ പ്രേമത്തിലെ കോയ എന്ന കഥാപാത്രം കൃഷ്ണശങ്കറിന് വലിയ ബ്രേക്കായി മാറി.

സഹനടനായും കോമഡി താരമായുമൊക്കെ മിക്ക സിനിമകളിലും തിളങ്ങിയിട്ടുണ്ട് കൃഷ്ണശങ്കർ.കൃഷ്ണശങ്കർ ആദ്യമായി നായകനായെത്തുന്ന കുടുക്ക് 2025 എന്ന സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. വ്യത്യസ്ത മേക്കോവറിലാണ് കൃഷ്ണശങ്കർ സിനിമയിലെത്തുന്നത്.
കുടുംബത്തോടൊപ്പമുള്ള ചിത്രമാണ് കൃഷ്ണശങ്കര്‍ പങ്കുവെച്ചിരിക്കുന്നത്. നിന്‍റെ പേരിൽ എന്‍റെ പേര് ചേർത്ത് വച്ചിട്ടിന്നേക്ക് 9 വർഷം! ഞങ്ങൾക്ക് വിവാഹവാർ‍ഷിക ആശംസകള്‍ എന്നാണ് അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചത് . ഭാര്യ നീന മക്കളായ ഓം കൃഷ്‍ണ, വസുധ ലക്ഷ്‍മി എന്നിവരും ചിത്രത്തിൽ കൃഷ്ണ ശങ്കറിനോടൊപ്പമുണ്ട്.

നിരവധി കമന്‍റുകളുമാണ് ചിത്രത്തിന് താഴെ ലഭിച്ചിരിക്കുന്നത്. സെലിബ്രറ്റികളും ആരാധകരും അദ്ദേഹത്തിന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഒട്ടനവധി സിനിമകളാണ് കൃഷ്ണ ശങ്കര്‍ അഭിനയിച്ച് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. മോഹൻകുമാര്‍ ഫാൻസ്, ഒറ്റക്കൊമ്പൻ, കുടുക്ക് 2025, പാട്ട് തുടങ്ങിയഇവയാണ് .

Back to top button