
പിണറായി വിജയൻറെ 5 വർഷത്തെ കറ പുരളാത്ത രാഷ്ട്രീയം കാരണം നമ്മുടെ കേരളത്തിന് ഇനി ഒന്നും നഷ്ടപ്പെടാനില്ല. ശബരിമല issue വിൽ തുടങ്ങി കേരളജനതയെ മുഴുവൻ വെള്ളത്തിലാക്കി 2 പ്രളയങ്ങൾ, മുഖ്യൻറെ സ്വന്തം ഓഫീസിൽ നടന്ന സ്വർണ്ണക്കടത്തു കേസ്, പിൻവാതിൽ നിയമനം അങ്ങനെ നീളുന്നു മുഖ്യന്റെ കറ പുരളാത്ത രാഷ്ട്രീയം.
2016 മേയ് 25-നാണ് പിണറായി മന്ത്രിസഭ അധികാരമേറ്റത്. അഞ്ച് വർഷം പൂർത്തിയാകുന്നതിനിടെ അഞ്ച് പേരാണ് ഇപ്പോൾ മന്ത്രിസഭയിൽ നിന്നും രാജിവെച്ചത്. ഇതിൽ രണ്ട് പേർ സഭയിലേക്ക് തിരികെ എത്തുകയും ചെയ്തു. പിണറായി വിജയൻ സർക്കാരിന്‍റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കെടി ജലീൽ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ജലീലിന്‍റെ രാജി പ്രഖ്യാപനം. പിണറായി മന്ത്രിസഭയിൽ നിന്നും അഞ്ചാമത്തെ മന്ത്രിയുടെ രാജി പ്രഖ്യാപനമാണ് ഇന്ന് ഉണ്ടായത്. ബന്ധുനിയമന വിവാദത്തിൽപ്പെട്ട് ഈ സർക്കാർ കാലയളവിൽ രാജിവെയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയുമാണ് ഇദ്ദേഹം. നേരത്തെ സമാനസാഹചര്യത്തിൽ ഇപി ജയരാജൻ രാജിവെച്ചിരുന്നെങ്കിലും അദ്ദേഹം വീണ്ടും മന്ത്രിയായി എത്തിയിരുന്നു. പിണറായി സർക്കാരിൽ നിന്നും രാജിവെച്ച മന്ത്രിമാരെ അറിയാം.
2016 ഒക്ടോബർ 14ന് ആണ് പിണറായി മന്ത്രിസഭയിൽ നിന്നും ആദ്യത്തെ രാജിയുണ്ടാകുന്നത്. മന്ത്രിസഭ അധികാരമേറ്റ് മാസങ്ങൾക്കകം ആയിരുന്നു സഭയിലെ രണ്ടാമനായ ഇപി ജയരാജൻ രാജിവയ്ക്കുന്നത്. വ്യവസായ വകുപ്പിലെ പൊതുമേഖലാസ്ഥാപനങ്ങളിൽ ഭാര്യാസഹോദരി പികെ ശ്രീമതിയുടെ മകന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളെ നിയമിച്ചെന്ന വിവാദത്തിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ രാജി തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ഇപി ജയരാജൻ രാജിക്കത്ത് ഗവർണർക്ക് സമർപ്പിച്ചത്. എന്നാൽ പിന്നീട് ജയരാജനെ വിജിലൻസ് കുറ്റവിമുക്തനാക്കുകയും കോടതി അംഗീകരിക്കുകയും ചെയ്തതോടെ അദ്ദേഹം മന്ത്രിസഭയിലേക്ക് തിരിച്ചെത്തി.
ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രൻ 2017 മാര്‍ച്ച് 26നാണ് മന്ത്രിസഭയിൽ നിന്നും രാജിവയ്ക്കുന്നത്. മന്ത്രിയുടെ വിവാദ ഫോൺ സംഭാഷണം ഒരു ചാനൽ പുറത്തുവിട്ടതിനെത്തുടർന്നുണ്ടായ വിവാദങ്ങളെത്തുടർന്നായിരുന്നു ഇത്. ചാനൽ ഒരുക്കിയ കെണിയിൽ മന്ത്രി അകപ്പെടുകയായിരുന്നെന്ന് പിന്നീട് വ്യക്തമായിരുന്നു. ഇദ്ദേഹവും പിന്നീട് മന്ത്രിസഭയിലേക്ക് തിരിച്ചെത്തി.
എകെ ശശീന്ദ്രൻ രാജിവെച്ച ഒഴിവിലേക്ക് എൻസിപിയുടെ മന്ത്രിയായെത്തിയ തോമസ് ചാണ്ടിയാണ് പിണറായി മന്ത്രിസഭയിൽ നിന്നും രാജിവെച്ച മൂന്നാമത്തെയാൾ. 2017 നംവബര്‍ 15 നായിരുന്നു അദ്ദേഹത്തിന്‍റെ രാജി. കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉണ്ടായതിന് പിന്നാലെയാണ് തോമസ് ചാണ്ടി മന്ത്രിസഭയിൽ നിന്നും പുറത്ത് പോകുന്നത്.
ഇപ്പോൾ ഇന്ന്കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി കെടി ജലീലും പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരിക്കുകയാണ്. ബന്ധുനിയമനത്തിൽ മന്ത്രി കുറ്റക്കാരനെന്ന ലോകായുക്ത വിധിക്ക് പിന്നാലെയാണ് രാജി. എകെജി സെന്‍ററിലെത്തിയ ശേഷമാണ് ജലീൽ രാജി തീരുമാനിച്ചത്. ലോകായുക്ത ഉത്തരവിനെതിരേയുള്ള ജലീലിന്‍റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹം തൻ്റെ രാജി പ്രഖ്യാപിച്ചത്.