Malayalam Article

എല്ലാ നിറങ്ങൾക്കൊപ്പവും കറുപ്പ് ചേരും, എന്നാൽ കറുത്തവർ ഏത് കളർ എടുത്താലും കേൾക്കുന്ന സ്ഥിരം പല്ലവിയാണ് ഇത് നിങ്ങൾക്ക് ചേരില്ല എന്ന്

കറുത്ത് പോയതിന്റെ പേരിൽ നിരവധി വിവേചനകൾ അനുഭവിച്ച ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ഏറ്റവും കൂടുതൽ വിവേചനം അനുഭവിക്കുന്നത് ഒരു തുണിക്കടയിൽ ചെല്ലുമ്പോഴാണ് അവിടെ ചെല്ലുന്ന സമയത്ത് ഈ നിറം നിങ്ങൾക്ക് ചേരില്ല നിങ്ങൾ ഇരുണ്ടതല്ലേ ലൈറ്റ് കളറാണ് ചേരുന്നത് എന്നൊക്കെയാണ് സ്ഥിരം ഇവർ കേൾക്കുന്നത്. എന്നാൽ അതിനോട് ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ആക്ടിവിസ്റ് കുക്കു ദേവകി, തന്റെ ഫേസ്ബുക് പോസ്റ്റിൽ കൂടിയാണ് കുക്കു ഈ കാര്യം വ്യകത്മാക്കിയിരിക്കുന്നത്.

കുക്കു ദേവകി പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ

പല നിറങ്ങളിലുമുള്ള കുർത്തക്ക് ഒരൊറ്റ കറുപ്പ് നിറത്തിലുള്ള ലെഗ്ഗിൻസ് മതി… അതായത് കറുപ്പ് എല്ലാ നിറത്തിനോടും ചേരും… കാര്യങ്ങൾ അങ്ങനെയായിരിക്കെ ഡ്രസ്സ് എടുക്കാൻ ചെല്ലുമ്പോൾ അവിടെയുള്ളവർ മുതൽ എല്ലാവരും ” ആ നിറം നിങ്ങൾക്ക് ചേരില്ല ഈ നിറം നിങ്ങൾക്ക് ചേരില്ല”.. എന്നിങ്ങനെയുള്ള സ്ഥിരം പല്ലവികൾ പറയാറുണ്ട്.. കറുത്തവർക്ക് ഗണിക്കപ്പെട്ട നിറങ്ങളുണ്ട്… പക്ഷെ നമ്മളെ അതിന് കിട്ടൂലാ.. എല്ലാ നിറവും കറുപ്പിനോട് ചേരും. പച്ചയും, മഞ്ഞയും, ചോപ്പും എല്ലാം.. ഈ ഒരു ജീവിതത്തിൽ കടുപ്പമേറിയതും അല്ലാത്തതുമായ എല്ലാ നിറങ്ങളും ഉപയോഗിക്കാനാണ് ആശ.. ആയതിനാൽ ഒരു വൈക്ലബ്യവുമില്ലാതെ എല്ലാ നിറങ്ങളെയും വാരി പുണരുക..
https://www.facebook.com/cuckoo.madhavan/posts/1582741501906960?__cft__[0]=AZVyoPIpzhwt9VorvJSh6vpSrNI_5-bLFn7pa0ZEu-zzZ1bCH8PtQeloOprd2quIqm9kZl2mkK0at31v87mFhbdUsXwZKjrtglCn0w6Llggou04DRjZBhtcXwND2OQOwU9Y&__tn__=%2CO%2CP-R

Back to top button