Film News

ഞാൻ നേരിട്ട പരാജയങ്ങളിൽ ചവിട്ട് പടിയായത് അഞ്ചാം പാതിരയാണ്

മലയാള സിനിമ പ്രേമികളുടെ എക്കാലത്തെയും ചോക്ലേറ്റ് ആൻഡ് romantic   ഹീറോ  ആണ് കുഞ്ചാക്കോ ബോബൻ . 1997 ൽ പുറത്തു വന്ന അനിയത്തിപ്രാവ് എന്ന സിനിമയിലുടെ ആണ് കുഞ്ചാക്കോ സിനിമയിലേക്ക് ചുവടു വെച്ചത്.. അനിയത്തിപ്രാവ് , നിറം എന്നീ സിനിമകൾ ഒക്കെ മലയാളി പ്രേക്ഷകർ ഒന്നിലധികം തവണ എങ്കിലും കാണാത്തവർ ആരും തന്നെ ഉണ്ടാവില്ല.. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്എ റൊമാന്റിക്ന്നാ ജോഡികളിൽ ഒന്നാണ്ൽ കുഞ്ചാക്കോയും ബേബി ശാലിനിയും. അന്ന് പെൺകുട്ടികളുടെ എല്ലാം ഹീറോ ആയി തിളങ്ങിയ കുഞ്ചാക്കോ പിന്നീട് കുറച്ചു നാൾ സിനിമയിൽ നിന്നെല്ലാം ഒരു ബ്രേക്ക് എടുത്തിരുന്നു.  എന്നാൽ  തിരികെ വന്ന  അദ്ദേഹം തന്റെ റൊമാന്റിക് ഹീറോ എന്ന ലേബലിൽ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ആണ് ശ്രെമിച്ചത്. അതിനു ഒരു തുടക്കം ആയിരുന്നു ലാൽജോസ് സംവിധാനം ചെയ്ത  എൽസമ്മ എന്ന ആണ്കുട്ടിയിലെ പാലുണ്ണി എന്ന കഥാപാത്രം.എന്നാൽ അതിനു ശേഷം വലിയ ഹിറ്റുകൾ ഒന്നും തന്നെ അദ്ദേഹത്തിന് ലഭിച്ചില്ല …2020 il പുറത്തിറങ്ങിയ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര  എന്ന ചിത്രത്തിലെ അന്‍വര്‍ ഹുസൈനെന്ന കഥാപാത്രം കുഞ്ചാക്കോ ബോബന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവ് തന്നെയാണ്  സൃഷ്ടിച്ചത്.

എന്നാൽ ഇപ്പോള്‍ കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്തിലൂടെ കടന്നുപോകുമ്പോള്‍ വ്യത്യസ്തമായ റോളുകളിലേക്ക് താൻ കടന്നുവന്നതിനെ കുറിച്ച് മനസ്സു തുറക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. മോഹന്‍ കുമാര്‍ ഫാന്‍സ്, നായാട്ട്, നിഴല്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ വരാനിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥിരം പാറ്റേണിലുള്ള സിനിമകളില്‍ നിന്നു മാറി ഒരു ഇടവേളയ്ക്കു ശേഷം ആഗ്രഹിച്ച് സിനിമയിലേക്ക് വന്നപ്പോള്‍ ആ കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമാകണമെന്ന് ആഗ്രഹിച്ചു ചെയ്തതു തന്നെയാണ്. അതുകൊണ്ട് തന്നെ തനിക്കു വേണമെന്ന് ആഗ്രഹമുള്ള റോളുകൾ താൻ ചോദിച്ചു തന്നെ വാങ്ങും. പണ്ട്  തന്റെ സിനിമകളുടെ സ്വഭാവം എന്ന് പറയുന്നത് ഒരു  ചോക്ലേറ്റ് ഹീറോ,heroinemaayittulla romantic scenesum പാട്ടും danceun ,അല്ലെങ്കിൽ ഫ്രണ്ട്ഷിപ് based ആയിട്ടുള്ള സിനിമകൾ ആയിരുന്നു.    .. ഇതൊന്നും ഇല്ലാതെ ഒരു സിനിമ, അതായിരുന്നു അഞ്ചാം പാതിരയും അന്‍വര്‍ ഹുസൈനും. ചെയ്ത സിനിമകളിൽ കുറെയൊക്കെയും flop ആയപ്പോൾ തന്റെ ഒരു സിനിമ എങ്കിലും ജയിപ്പിക്കണമെന്നത്  ജയിപ്പിക്കണമെന്ന് തന്റെ സ്വന്തം ആവശ്യമായി  വന്നു. അപ്പോഴാണ് correct  സമയത്തു 5aam പാതിരാ പോലെയുള്ള ഒരു ബ്ലോക്ക് ബസ്റ്റർ തന്റെ ജീവിതത്തിൽ വന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

മോഹൻ കുമാർ ഫാൻസ്‌, നായാട്ടു , നയന്താരയുമൊത്തുള്ള നിഴൽ, എന്നിവയൊക്കെയാണ് കുഞ്ചാക്കോയുടെ upcoming projects .

 

Back to top button