71 കാരനായ അച്ഛന് വധുവിനെ കണ്ടെത്തിയ മകൾ .

നാൽപ്പതു കഴിഞ്ഞാൽ വിവാഹ യോഗമില്ലെന്നും ഇനി അഥവാ അങ്ങനെ സംഭവിച്ചാൽ തെറ്റാണന്നും കരുതുന്നവരാണ് നമുക്ക് ചുറ്റും. വയസാം കാലത്ത് വേറെ പണിയില്ലേ എന്ന് ചോദിക്കുന്നവരും കുറവല്ല. സ്ത്രീകളുടെ കാര്യമാണ് ഏറ്റവും കഷ്ടം. ജീവിതത്തിന്റെ വഴിയിൽ ഒരിക്കൽ ഒറ്റപ്പെട്ടു പോയാല്‍ അവൾ മരണം വരെ അങ്ങനെ തുടരണമെന്നാണ് പലരുടേയും ചിന്താഗതികൾ . ഇവിടെയിതാ കളങ്കമില്ലാത്ത സ്നേഹത്തിനു മുന്നിൽ അത്തരം ചങ്ങലകളെ പൊട്ടിച്ചെറിയുകയാണ് രണ്ടുപേർ
ജീവിതത്തില്‍ ഒറ്റക്കായിപ്പോയ അച്ഛനെ വിവാഹം കഴിപ്പിച്ച് ഒരു മകളാണ് സമൂഹത്തിന് മറുപടി നൽകുന്നത്. സോഷ്യൽ മീഡിയ നെഞ്ചിലേറ്റിയ ആ മകളുടെ പേര് അതിഥിഎന്നാണ് . ഭാര്യ മരിച്ചതിന് ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷമായി തനിച്ചു കഴിയുന്ന 71 കാരനായ അച്ഛനെയാണ് അതിഥി വീണ്ടും വിവാഹം കഴിപ്പിച്ചത്
അമ്മയുടെ മരണശേഷം അച്ഛൻ തനിച്ചായിപ്പോയി എന്ന തോന്നലാണ് അതിഥിയെ ചിന്തിപ്പിച്ചത്. ഒരു വിധവയെയാണ് ഇദ്ദേഹം കൂടെക്കൂട്ടിയത്. ‘ഇത് എന്‍റെ 71 വയസ്സുള്ള അച്ഛനാണ്, 5 വർഷക്കാലം അദ്ദേഹം തനിച്ചായിരുന്നു. ഇപ്പോള്‍ ഒരു വിധവയെ അദ്ദേഹം വിവാഹം കഴിച്ചു. ആരും ഏകാന്തത അനുഭവിക്കേണ്ടവരല്ല’ വിവാഹത്തിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് അതിഥി കുറിച്ചു.
അച്ഛനെ വിവാഹം കഴിപ്പിച്ച അതിഥിയെ സ്നേഹാശംസകൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. എല്ലാ അച്ഛന്‍മാര്‍ക്കും അതിഥിയെപ്പോലൊരു പുണ്യം ചെയ്തൊരു മകള്‍ വേണമെന്നും പലരും കമ്മെന്റുകളും ഇട്ടിട്ടുണ്ട് .
buy project professional 2019