പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ പ്രമുഖ ടിക് ടോക് താരം അറസ്റ്റിൽ
പോക്‌സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രമുഖ ടിക് ടോക്ക് താരം ഫൺബക്കറ്റ് ഭാർഗവ് അറസ്റ്റിൽ.. പോക്‌സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ചിപ്പട്ട ഭാര്‍ഗവ് എന്നാണ് ഫണ്‍ബക്കറ്റ് ഭാര്‍ഗവിന്റെ യഥാർഥ പേര്. പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇയാളെ വിശാഖപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ടിക് ടോക്ക് കോമഡി വിഡിയോയിലൂടെയാണ് ചിപ്പട്ട ഭാര്‍ഗവ് എന്ന ഫണ്‍ബക്കറ്റ് ഭാര്‍ഗവ് ശ്രദ്ധേയനാവുന്നത്. പ്രമുഖ മീഡിയകളില്‍ അവസരം വാഗ്ദാനം ചെയ്താണ് ഭാര്‍ഗവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഭാർഗ്ഗവിനെതിരെ കേസ് കൊടുക്കുന്നത്. ഇതിനെ തുടർന്നാണ് ഭാര്‍ഗവിനെ ഹൈദരാബാദിലെ കൊമ്പള്ളിയില്‍ നിന്ന് ആന്ധ്രപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭാര്‍ഗവില്‍ നിന്ന് പൊലീസ് വൈറ്റ് നിസാന്‍ കാറും മൊബൈലും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഇരയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിലവില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മെയ് മൂന്ന് വരെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.
സെലിബ്രിറ്റി ആകാമെന്ന് മോഹന വാഗ്ദാനങ്ങൾ നൽകി പെൺകുട്ടികളെ ഉപദ്രവിക്കുന്നത് ഇപ്പോൾ പുതുമയുള്ള കാര്യമല്ല. ഇതു പോലെയുള്ള എത്രയെത്ര ന്യൂസുകളാണ് നമ്മൾ ദിവസംപ്രതി കേൾക്കുന്നത്. ടിക് ടോക് മുഖേന ഇതിനും മുൻപും പെൺകുട്ടികൾ ചതിക്കുഴികളിൽ വീണിട്ടുണ്ട്. കുറച്ചു നാളുകൾക്കു മുൻപായിരുന്നു വിവാഹ വാഗ്ദാനം നൽകി ഷാനവാസ് എന്ന ടിക് ടോക് താരവും പെൺകുട്ടിയെ പീഡിപ്പിച്ചത്. മാത്രമല്ല ടിക് ടോക് പരിശീലനത്തിന്റെ പേരിൽ പ്ലസ് ടു വിദ്യാർഥിനിയും പീഡനത്തിനിരയായത് പത്ര മാധ്യമങ്ങളിലൂടെ നമ്മൾ അറിഞ്ഞതാണ്,. ഓരോ വാർത്തയും പെൺകുട്ടികൾക്ക് ഓരോ പാഠങ്ങളാണ്. ജീവിതത്തിലെ ഓരോ ചുവടുകളും സൂക്ഷിച്ച മുന്നോട്ട് വെക്കണമെന്ന വലിയ പാഠം.