അടുക്കളയിൽ അമ്മയുടെ കൂടെ പുതിയ പരീക്ഷണങ്ങളുമായി ലെന

രാജ്യ൦ മുഴുവൻ കോവിഡിന്റെ രണ്ടാം വരവ് വ്യാപിച്ചതോടെ തീയറ്ററുകൾ അടക്കുകയും അതെ പോലെ തന്നെ സിനിമകളുടെയും ചിത്രികരണങ്ങളും നിര്‍ത്തി വെച്ചിരിക്കുകയാണ്.അത് കൊണ്ട് തന്നെ താരങ്ങള്‍ എല്ലാംവരും സ്വന്തം വീടുകളില്‍ തന്നെ കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ്. ഇപ്പോഴിതാ ലെന തന്റെ അമ്മയ്‌ക്കൊപ്പം അടുക്കളയില്‍ പുതിയ പാചക പരീക്ഷണങ്ങളിലാണ്. അമ്മ ഉണ്ടാക്കി തന്ന പാനിപൂരിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം.ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ സ്രിന്റ, സുരഭി ലക്ഷ്മി, ജോമോള്‍ എന്നിവരെല്ലാം കമന്റുകളുമായി എത്തിയിട്ടുണ്ട്.
View this post on Instagram
‘കൊതി കിട്ടും’ എന്നാണ് സുരഭിയുടെ കമന്റ്. ലോക്ക്ഡൗണ്‍ കാലത്ത് തന്നെ ഇങ്ങനെ കൊതിപ്പിക്കല്ലേ എന്ന കമന്റുകളുമായി ആരാധകരും രംഗത്തുണ്ട്.ലെനയുടെ അമ്മ ടീന മോഹന്‍കുമാര്‍ നല്ലൊരു ബേക്കര്‍ കൂടിയാണ്. ലെനയുടെ പിറന്നാളിനു അമ്മ ഒരുക്കിയ കേക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. ലെന എന്ന പേരിന് അര്‍ത്ഥം വെളിച്ചം എന്നാണ്. മകളുടെ പേരിനെ അന്വര്‍ത്ഥമാക്കുന്ന കേക്ക് തന്നെയാണ് ടീന ലെനയ്ക്കായി ഒരുക്കിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകർ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്