പണ്ടെനിക്ക് പ്രായം കൂടുതൽ ആയിരുന്നോ, പുത്തൻ ചിത്രവുമായി ലെന

പ്രേക്ഷരുടെ പ്രിയതാരമാണ് ലെന, നിരവധി സിനിമകളിൽ വലുതും ചെറുതുമായി നിരവധി വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്, സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ചർച്ച ചെയ്യുന്ന ഒന്നാണ് താരത്തിന്റെ മേക്ക് ഓവർ, വ്യത്യസ്തമായ ലുക്കിൽ കൂടി ഏവരെയും ഞെട്ടിച്ച് കളഞ്ഞിട്ടുണ്ട് ലെന, ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ലെന ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നത്, പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍, സ്പിരിറ്റ് എന്നീ സിനിമകളില്‍ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷന്‍ പരമ്ബരകളിലുമാണ് ലെന അഭിനയിച്ചിട്ടുള്ളത്. ഏത് വേഷവും താരത്തിന്റെ കൈയിൽ ഏറെ സുരക്ഷിതമാണ്
n
നടിയായും വില്ലത്തിയായും സഹനടിയായും ഒക്കെ ലെന തിളങ്ങി കഴിഞ്ഞു. ഏത് കഥാപാത്രവും അനായാസമായി അഭിനയിക്കാന്‍ കഴിവുള്ള നടികളിലൊരാളാണ് ലെന. മലയാളത്തില്‍ തന്റേതായ ഒരു ഇടം ഒരുക്കിയെടുക്കാന്‍ ഈ അഭിനേത്രിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ ഒരു പഴയ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ലെന. കൂടെ ‘ചെറുപ്പത്തില്‍ ആണ് എനിക്ക് കൂടുതല്‍ പ്രായമെന്നു തോന്നി. ആര്‍ക്കെങ്കിലും അങ്ങനെ തോന്നുന്നുണ്ടോ?’എന്നും ചോദിച്ചിട്ടുണ്ട്. ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.