Film News

ബ്രൈഡല്‍ ലുക്കില്‍ മനോഹരിയായി ലിയോണ ലിഷോയ്, ചിത്രങ്ങൾ ഏറ്റെടുത്ത്‌ ആരാധകർ

സിനിമ-സീരിയല്‍ താരം ലിഷോയിയുടെ മകളാണ് ലിയോണ. അച്ഛനൊപ്പം അഭിനയിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. നല്ലൊരു ടീം അങ്ങനെയൊരു നല്ല സ്റ്റോറിയുമായി വന്നാല്‍ ചെയ്യും എന്ന് ലിയോണ പ്രതികരിച്ചിരുന്നു. ലിഷോയുടെ മകള്‍ എന്ന പരിഗണന തനിക്ക് കിട്ടിയിരുന്നുവെന്നും ലിയോണ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.

Leona Leeshoy.new.
Leona Leeshoy.new.

ബ്രൈഡല്‍ ലുക്കില്‍ പുത്തന്‍ മേക്കോവറില്‍ എത്തിയ  ലിയോണ ലിഷോയ്. ചുവപ്പ് ലഹങ്ക ധരിച്ചെത്തിയിരിക്കുന്ന ലിയോണയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റെഡ് ചില്ലി കളര്‍ ലെഹങ്കയിലാണ് ലിയോണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഷാഫി ഷക്കീര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

Leona Leeshoy
Leona Leeshoy

കലികാലം എന്ന സിനിമയിലൂടെയാണ് ലിയോണ സിനിമാരംഗത്തേക്ക് എത്തിയത്. ജവാന്‍ ഓഫ് വെള്ളിമല, നോര്‍ത്ത് 24 കാതം, ആന്‍മരിയ കലിപ്പിലാണ്, മായാനദി, ക്വീന്‍, മറഡോണ, അതിരന്‍, ഇഷ്‌ക്, വൈറസ്, അന്വേഷണം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ താരം തിളങ്ങി.സിജു വിത്സന്‍ നായകനായകുന്ന വരയന്‍ എന്ന ചിത്രമാണ് ലിയോണയുടെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. റാം, ജിന്ന് തുടങ്ങിയ ചിത്രങ്ങളിലും ലിയോ വേഷമിടുന്നുണ്ട്.

Back to top button